തട്ടാശേരിക്കൂട്ടം എന്ന ചിത്രത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമായ ‘വോയിസ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. മമ്മൂട്ടിയായിരുന്നു ചടങ്ങിൽ മുഖ്യാതിഥി..കോമഡിക്കൊപ്പം സീരിയസ് ആയിട്ടുള്ള ഒരു കഥ പറച്ചിലായാണ് ട്രെയിലറിൽ കാണുന്നത്.
‘വോയിസ് ഓഫ് സത്യനാഥൻ’ ജൂലൈ 14ന് തിയേറ്ററുകളിലെത്തും.കഥ, തിരക്കഥ, സംഭാഷണം, സംവിധാനം റാഫിയാണ് നിര്‍വഹിച്ചിരിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിട്രെയിലർ ലോഞ്ച്വർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സിദ്ധിഖ്, ജോണി ആന്റണി, ജോജു ജോർജ്, വീണ നന്ദകുമാ, ജഗപതി ബാബു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്.സംഗീതം- ജസ്റ്റിൻ വർഗീസ്,എഡിറ്റിംഗ് ഷമീർ മുഹമ്മദ്.ദിലീപ്, ജോജു ജോർജ്, ബെന്നി നായരമ്പലം, വീണ നന്ദകുമാർ, സംവിധായകരായ, സിദ്ദിഖ്, ബി ഉണ്ണികൃഷ്ണൻ, സിബി മലയിൽ,തുടങ്ങി നിരവധി പേർ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്തു.