സി പി ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം തയ്യാറാക്കിയ ഗാന സമാഹാരങ്ങളുടെ (ഉണർത്തുപാട്ടുകൾ 2022) സി ഡി പ്രകാശനം ചെയ്തു.
തമ്പാനൂർ ടിവി സ്മാരക ഹാളിൽ പാർട്ടി സംസ്ഥാന സെക്രട്ടറി
കാനം രാജേന്ദ്രൻ
സി ഡി പ്രകാശനം നിർവഹിച്ചു.
പാർട്ടി നേതാക്കളായ കെ.ഇ.ഇസ്മായിൽ, കെ.പ്രകാശ് ബാബു, സത്യൻ മൊകേരി സ്വാഗതസംഘം ചെയർമാൻ ജി.ആർ.അനിൽ ജനറൽ കൺവീനർ മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
വയലാർ ശരത്ചന്ദ്രവർമ്മ,
പി കെ.ഗോപി , ലീലാകൃഷ്ണൻ, ബിനോയ് വിശ്വം. MP, മുരുകൻ കാട്ടാക്കട ,
വി പി ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ കുന്നുംപുറം എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
ഉദയകുമാർ അഞ്ചലാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ജോസ് സാഗർ,
ബിനു സരിഗ,
ശുഭ രഘുനാഥ്,
കെ എസ് പ്രിയ എന്നിവരാണ് ഗായകർ