തിരുവനന്തപുരം: നിയമസഭയുടെ പുതിയ സ്പീക്കറെ തിരഞ്ഞെടുത്തു. എൽ ഡി എഫ് സ്ഥാനാർത്ഥി എ എൻ ഷംസീറാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തു. മുൻ സ്പീക്കർ എം ബി രാജേഷ് മന്ത്രിസ്ഥാനം രാജിവച്ച പശ്ചാത്തലത്തിലായിരുന്നു തിരഞ്ഞെടുപ്പ്. അൻവർ സാദത്തായിരുന്നു യു.ഡി.എഫിലെ സ്ഥാനാർത്ഥി.
ഷംസീറിന് 96 വോട്ടും അൻവർ സാദത്തിന് 40 വോട്ടും ലഭിച്ചു. വോട്ടെടുപ്പിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. തലശ്ശേരി നിയോജക മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എം.എൽ.എയായിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള ആദ്യ സ്പീക്കറാണ് ഷംസീർ.
വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹം രംഗത്തുവന്നത്. കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയന്റെ ആദ്യ ചെയർമാനായിരുന്നു.