ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിക്കും. ഉയര്‍ന്ന ശമ്ബളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിക്കുക.
രാവിലെ 10.30നാണ് വിധി പ്രസ്താവം.
ശമ്ബളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കന്ദ്ര തൊഴില്‍ മന്ത്രാലയവും ഇപിഎഫ്‌ഒയും നല്‍കിയ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിക്കുന്നത്.
ചീഫ് ജസ്റ്റിസ് യു യു ലളിതിനു പുറമേ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാന്‍ഷു ധൂലിയ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധ ബോസ് ആണ് വിധിന്യായം എഴുതിയിരിക്കുന്നത്. ഓഗസ്റ്റ് 11നു വാദം പൂര്‍ത്തിയാക്കിയതാണ്.