തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചെറുപ്പം മുതല്‍ രാഷ്ട്രീയ ആക്രമണങ്ങളുടെ ആളായിരുന്നുവെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആരോപിച്ചു. ‘അറസ്റ്റ് ചെയ്ത കൊലക്കേസ് പ്രതിയായ സഖാവിനെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടു പോകാന്‍ പിണറായി ചെന്നിട്ടുള്ള കാര്യവും മനസ്സിലായി. അതേക്കുറിച്ച് കൂടുതല്‍ വിശദമാക്കുന്നില്ല. സ്റ്റേഷനിലെ ജനറല്‍ റജിസ്റ്ററില്‍ അതെല്ലാം ഉണ്ട്. പരിശോധിച്ചാല്‍ മനസ്സിലാകും’- അദ്ദേഹം പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘താന്‍ ആരാണെന്ന് എനിക്ക് അറിയില്ലെന്നു മുഖ്യമന്ത്രി ഭീഷണി സ്വരത്തില്‍ പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രിയാണെന്ന് എനിക്കറിയാം. അതിനപ്പുറം അറിയാനുണ്ടെന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാന്‍ ചില ഗവേഷണമൊക്കെ നടത്തി. പലരോടും ചോദിച്ചറിഞ്ഞു. അപ്പോഴാണ് ചെറുപ്പം മുതല്‍ രാഷ്ട്രീയ ആക്രമണത്തിന്റെ ആളായിരുന്നെന്ന് മനസ്സിലായത്’. – ഗവര്‍ണര്‍ വ്യക്തമാക്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.