ന്യൂഡൽഹി : നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വിദ്വേഷം പ്രചരിപ്പിച്ചു നേട്ടമുണ്ടാക്കുന്ന ബി ജെ പി ഭരിക്കുന്ന ഈ വർത്തമാന കാലത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വലിയൊരു രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത്. എന്തുകൊണ്ടാണ് ജോഡോ യാത്രയിൽ പങ്കെടുത്തതെന്ന് വിശദീകരിക്കുകയായിരുന്നു സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.
രാജ്യത്തെ വീണ്ടെടുക്കാൻ നമുക്കോരോരുത്തർക്കും കഴിയേണ്ടതുണ്ടെന്നും ജോഡോ യാത്ര അതിലേക്കുള്ള ഒരു വഴിയായി കാണുന്നുമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.രാജ്യത്തു ബി ജെ പി സർക്കാരിന്റെ വിദ്വേഷത്തെ ചെറുക്കാൻ ഒരു പരിധി വരെ ഈ യാത്രയ്ക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.രാജ്യത്തെ നിയമപരമായ എല്ലാ സംവിധാനങ്ങളെയും തകർക്കാനാണ് മോദിയുടെ ബി ജെ പി സർക്കാർ ശ്രമിക്കുന്നത്.വ്യാജ വാർത്തകളും വിദ്വേഷവും വളരെ പെട്ടെന്നാണ് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്.
ഈ സാഹചര്യത്തിൽ നമ്മുടെ രാജ്യത്തിൻറെ ഐക്യത്തിനെ ശക്തിപ്പെടുത്താൻ എല്ലാവരും ഒരുമിച്ചുവരേണ്ടതുണ്ട്.ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരം കാണേണ്ടതുണ്ട്.അങ്ങനെയൊരു പരിഹാരമായിട്ടാണ് ഭാരത് ജോഡോ യാത്രയെ ഞാൻ കാണുന്നത്.ആ അർത്ഥത്തിൽ ഈ യാത്രയ്ക്ക് ഒരുപാട് പ്രാധാന്യമുണ്ട്.ജനങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കാൻ കഴിയും.അറുപതാം ദിവസം തെലുങ്കാനയിൽ വെച്ചായിരുന്നു പ്രശാന്ത് ഭൂഷൺ ഭാരത് ജോഡോ യാത്രയുടെ ഭാഗമായത്.
ഭാരത് ജോഡോ യാത്ര അഞ്ചു സംസ്ഥാനങ്ങൾ പിന്നിട്ട് മഹാരാഷ്ട്രയിലെത്തി.മോദി സർക്കാരിന്റെ നോട്ട് നിരോധന നയം സാമ്പത്തിക മേഖലയെ ദുർബലമാക്കൽ,പട്ടിണി,ദാരിദ്ര്യം,ചെറുകിട വ്യവസായങ്ങളുടെ തകർച്ച എന്നിവയ്ക്ക് കാരണമായെന്ന് നോട്ട് നിരോധനത്തിന്റെ വാർഷിക ദിനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.