ന്യൂയോർക്ക് : അമേരിക്കയിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലൂടെ യു എസ്സിലെ ഇല്ലിനോയിസ് സ്റ്റേറ്റ് ജനറൽ അസ്സംബ്ലിയിലേക്ക് ഏറ്റവും പ്രായം കുറഞ്ഞ ഡെമോക്രാറ്റിക് പ്രതിനിധിയായി വിജയിച്ചു് 23 കാരിയായ നബില സയ്യിദ് ചരിത്രം കുറിച്ചിരിക്കുന്നു.
” എൻ്റെ പേര് നബില സയ്യിദ്.ഞാൻ ഇന്ത്യൻ അമേരിക്കൻ മുസ്ലിം വനിതയാണ്.റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്ന ഒരു സബർബൻ ജില്ല ഞങ്ങളിപ്പോൾ അട്ടിമറിച്ചിരിക്കുകയാണ്.ഈ വരുന്ന ജനുവരിയിൽ ഇല്ലിനോയിസ് ജനറൽ അസ്സംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരിക്കും ഞാൻ ” നബില സയ്യിദ് ട്വീറ്റ് ചെയ്തു.
ഇല്ലിനോയിസിൽ ജനിച്ചു വളർന്ന നബില സയ്യിദ് കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി.ഡിജിറ്റൽ സ്ട്രാറ്റജി മേഖലയിലെ തൊഴിൽ പരിചയവും ഡെമോക്രാറ്റിക് പാർട്ടിയിൽ പ്രവർത്തിച്ച അനുഭവുമായാണ് നബില തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത്.ഗൺ വയലൻസ് തടയുക,അഭിപ്രായങ്ങളും തെരഞ്ഞെടുപ്പുകളും സംരക്ഷിക്കുക എന്നതാണ് പ്രഖ്യാപിത നിലപാടുകളായി നബില സയ്യിദ് ഉയർത്തിക്കാണിക്കുന്നത്.
വോട്ടെണ്ണൽ നിലവിൽ അവസാന ഘട്ടത്തിലാണ്.ഡെമോക്രറ്റിക് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാഗൺ വയലൻസ് തടയുക,അഭിപ്രായങ്ങളും തെരഞ്ഞെടുപ്പുകളും സംരക്ഷിക്കുക എന്നതാണ് പ്രഖ്യാപിത നിലപാടുകളായി നബില സയ്യിദ് ഉയർത്തിക്കാണിക്കുന്നത്.
വോട്ടെണ്ണൽ നിലവിൽ അവസാന ഘട്ടത്തിലാണ്.ഡെമോക്രറ്റിക് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും റിപ്പബ്ലിക്കൻ പാർട്ടി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും എന്നുമാ ണ് സർവ്വേ ഫലം പറയുന്നത്.