ഏറ്റവും പുരാതനവും പ്രമുഖവുമായ ഒരു ഇന്ത്യൻ സ്പൈസസ് ആണ് കുരുമുളക്. ബ്ലാക് ഗോൾഡ് (Black Gold) എന്നൊരു പര്യായം പോലും ഇതിനുണ്ട്. പെപ്പർ നൈഗ്രം ലിൻ എന്ന ശാസ്ത്രീയനാമമുള്ള ഇതിന്റെ ജന്മഭൂമി കേരളമാണെന്നു കരുതപ്പെടുന്നു. ഇവിടത്തെ മണ്ണും നമ്മുടെ തിരുവാതിര ഞാറ്റുവേലയുമെല്ലാം ഈ സുഗന്ധവ്യഞ്ജനത്തിന്റെ കൃഷിക്കു വളരെ അനുയോജ്യമാണ്. ഇത് ജൂൺ– ജൂലൈ മാസങ്ങളിൽ പുഷ്പിക്കുന്നു. ഡിസംബർ മുതൽ മാർച്ച് വരെ ഫലങ്ങളുണ്ടാകുന്നു. നമ്മൾ സേവിക്കുന്ന ഔഷധങ്ങൾ വേണ്ട രീതിയിൽ ആഗിരണം ചെയ്യപ്പെടേണ്ടതായിട്ടുണ്ട്. ഇത്തരത്തിൽ മറ്റൗഷധങ്ങളുടെ കൂടെ ചേരുമ്പോള്‍, കുരുമുളക് അവയുടെ ആഗിരണത്തെയും പ്രവർത്തനങ്ങളെയും ത്വരിതപ്പെടുത്തുന്നു. ഉദാഹരണമായി, മഞ്ഞൾപൊടി ഏതു രീതിയിൽ കഴിച്ചാലും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടണമെങ്കിൽ, കുരുമുളകിന്റെ സാന്നിധ്യം ഉണ്ടായേ മതിയാകൂ. ചുക്ക്, കുരുമുളക്, തിപ്പലി എന്നിവയുടെ കൂട്ടായ്മയെ ത്രികടു അല്ലെങ്കിൽ വ്യോഷം എന്നറിയപ്പെടുന്നു. മൂന്ന് എരിവുള്ള ഈ മൂന്ന് ഔഷധങ്ങളിൽ ഒന്നെങ്കിലും ചേരാത്ത ആയുർവേദ ഔഷധങ്ങൾ വിരളമാണ്. പ്രത്യേകിച്ചും, ദഹനശക്തിയെ വർധിപ്പിക്കുന്ന അഷ്ടചൂർണം പോലുള്ള ഔഷധങ്ങളിൽ ഒരു പ്രധാന ചേരുവയാണിത്. ആഹാരസാധനങ്ങളുടെ ആഗിരണം വർധിപ്പിക്കാനും എരിവു ലഭിക്കാനും കുരുമുളക് നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടല്ലോ. ജലദോഷം സ്ഥിരമായി നിലനിൽക്കുന്നവരിൽ മറ്റു മരുന്നുകളോടൊപ്പം കുരുമുളകു ചതച്ചിട്ടു കാച്ചിയ എണ്ണ തലയിൽ തേക്കാൻ നിർദേശിക്കാറുണ്ട്. കുരുമുളകു ചതച്ചിട്ടു തിളപ്പിച്ച വെള്ളം (കുരുമുളകു കഷായം) അൽപം തേൻ ചേർത്തു കവിൾകൊള്ളുന്നത് തൊണ്ടചൊറിച്ചിലിനും തൊണ്ട വേദനയ്ക്കും പരിഹാരമാണ്. കഫാധിക്യമുള്ള ചുമയുള്ളവരോട് കുരുമുളകു ചൂർണം തേന്‍ ചേർത്ത് അൽപാൽപമായി നക്കി കഴിക്കുവാൻ നിർദേശിക്കാറുണ്ട്. ആഹാരത്തിലെ േചരുവയായും ഔഷധമായും കുരുമുളക് മലയാളികൾക്ക് ഒഴിച്ചു കൂടുവാൻ പറ്റാത്തതാണ്. ഇതൊരു വാണിജ്യവിള മാത്രമല്ല, മുറ്റത്തു വച്ചു പിടിപ്പിക്കാൻ പറ്റിയ ഒരു ഗൃഹൗഷധി കൂടിയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.