രാജസ്ഥാനിലെ സിറോഹി ജില്ലയിൽ വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് വീട്ടമ്മയെ മോഷ്ടാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മോഷണം നടത്താനാണ് നാല്‌പേര്‍ വീട്ടിലേക്ക് കയറിയത്.
ഭര്‍ത്താവിന്‍റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി കൈവശമുണ്ടായിരുന്ന 1400 രൂപ തട്ടിയെടുത്ത ശേഷം കൂടുതല്‍ പണം ആവശ്യപ്പെട്ടു.എന്നാല്‍ തങ്ങളുടെ കൈവശം കുറച്ച് വെള്ളി ആഭരണങ്ങളല്ലാതെ മറ്റൊന്നുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. വിലപിടിപ്പുള്ള മറ്റൊന്നും കിട്ടാതായതോടെ ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് ഇവര്‍ വീട്ടമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്തു.
പ്രതികള്‍ പല സ്ഥലങ്ങളിലുള്ളവരായിരുന്നുവെന്നും മറ്റ് പോലീസ് സ്‌റ്റേഷനുകളുടെ സഹായത്തോടുകൂടിയാണ് മൂന്ന് പേരെ പിടികൂടിയതെന്നും നാലാമനെ ഉടന്‍ പിടികൂടുമെന്നും പിന്ദ്‌വാര ഡിവൈഎസ്പി ജീത്തു സിങ് പറഞ്ഞു.