തിരുവനന്തപുരം: മില്‍മ പാല്‍ വില ആറ് മുതല്‍ 10 രൂപവരെ വര്‍ധിപ്പിക്കണമെന്ന് വിഷയം പഠിച്ച രണ്ടംഗ വിദഗ്‌ധ സമിതി. കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. മൂന്ന് തരത്തിലുള്ള വില വര്‍ധനയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
നാല് പശുക്കളില്‍ കുറവുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.05 രൂപയും 4-10 പശുക്കളുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.33 രൂപയും പത്തിലധികം പശുക്കളുള്ള കര്‍ഷകര്‍ക്ക് 46.68 രൂപയുമാണ് നിലവില്‍ ചെലവാകുന്നതെന്നും സംഭരണ വില എന്നത് 37.76 രൂപ ആയതിനാല്‍ ഒന്‍പത് രൂപയോളം നഷ്ടം നേരിടുമെന്നതിനാല്‍ വര്‍ധന അനിവാര്യമാണെന്നാണ് ശുപാര്‍ശ.
5 രൂപയില്‍ കുറയാത്ത വര്‍ധനയുണ്ടാകുമെന്ന സൂചന മന്ത്രി ചിഞ്ചുറാണി നേരത്തെ നല്‍കിയിരുന്നു.പാൽവില കൂട്ടുന്നത് സംബന്ധിച്ച് ഇടക്കാല റിപ്പോർട്ട് ലഭിച്ചതായും വിശദമായി പരിശോധിച്ച ശേഷം വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകുമെന്നും മന്ത്രി ജെ ചിഞ്ചു റാണി പ്രതികരിച്ചു. പാൽവില വർധിപ്പിക്കേണ്ടത് ആവശ്യമാണ്. എത്ര രൂപ വർധിപ്പിക്കണമെന്ന് മിൽമയുമായി ആലോചിച്ച് സർക്കാർ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു