കോൺഗ്രസിന്റെ മെല്ലെപ്പോക്കു നയത്തിൽ പ്രതിഷേദിച്ഛ് അജയ് മാക്കൻ എ ഐ സി സി ചുമതലകളിൽനിന്നു രാജി വെച്ചു

ന്യൂഡൽഹി : എ ഐ സി സി നൽകിയ രാജസ്ഥാന്റെ ചുമതലയിൽ നിന്ന് രാജി സമർപ്പിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ.കഴിഞ്ഞ സെപ്റ്റംബർ 25നു പാർലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാൾ ,പാർട്ടി ചീഫ് വിപ്പ് മഹേഷ് ജോഷി ,രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ ധർമേന്ദ്ര റാത്തോർ എന്നിവരുടെ നേതൃത്വത്തിൽ രാജസ്ഥാനിൽ സമാന്തരമായി ലെജിസ്ലേചർ പാർട്ടി യോഗം ചേർന്നിരുന്നു.

ഇതിനെതിരെ കോൺഗ്രസ് നേതൃത്വം യാതൊരു അച്ചടക്ക നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് അജയ് മാക്കന്റെ രാജിയെന്നാണ് സൂചന.സംസ്ഥാനത്തു തുടരാൻ തലപര്യമില്ലെന്ന് കാണിച്ചു് നവമ്പർ എട്ടിന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുന ഗാർകെയ്ക്ക് അജയ് മാക്കൻ കത്തയച്ചിരുന്നു.ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും എ ഐ സി സി പിന്നീട് നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെ ത്താൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കേയാണ് അജയ് മാക്കന്റെ രാജിയും കോൺഗ്രസ്സിലെ നേതൃത്വത്തിലുയർന്നു വരുന്ന അസ്വാരസ്യങ്ങൾ പുറത്തു വരുന്നതതെന്നും ശ്രദ്ധേയമാണ്.