കുവൈത്ത് : നീണ്ട ഇടവേളയ്ക്കു ശേഷം കുവൈത്തിൽ വീണ്ടും കൂട്ട വധശിക്ഷ നടപ്പാക്കി, നാല് കുവൈത്ത് സ്വദേശികളും സിറിയൻ ,പാകിസ്ഥാൻ സ്വദേശികളും ഒരു എത്യോപ്യൻ വനിതയെയുമാണ് ബുധനാഴ്ച രാവിലെ സെൻട്രൽ ജയിലിൽ വെച്ച് കുവൈത്ത് ഭരണകൂടം തൂക്കിലേറ്റിയത്. കൂട്ട വധശിക്ഷയിൽ അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനമാണ് കുവൈത്ത് നേരിടുന്നത്.
മയക്കുമരുന്ന് കേസ്, കൊലപാതകം,കവർച്ച എന്നിങ്ങനെയുള്ള കേസിലെ പ്രതികളെയാണ് ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2017 ലാണ് അവസാനമായി കുവൈത്തിൽ കൂട്ടവധശിക്ഷ നടന്നത് ഒരു രാജ കുടുംബാംഗം ഉൾപ്പെടെ ഏഴുപേരായിരുന്നു അന്ന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്..20 കുവൈത്തികളെയും 64 വിദേശികളേയും 53 വർഷത്തിനിടെ 84 പേരെ കുവൈത്ത് തൂക്കിലേറ്റിയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ വധശിക്ഷ നടപ്പാക്കുന്നത് പതിവാണ്.ഒരു ദിവസം 84 പേരെവരെ സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.ഐക്യ രാഷ്ട്ര സംഘടനയുൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ വധശിക്ഷ കടുത്ത മനുഷ്യാവകാശ ലംഘനമായാണ് കാണുന്നത്.