കൊച്ചി: കണ്ണൂർ സർവ്വകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടിക പുന: പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. പ്രിയ വർഗ്ഗീസിന് മതിയായ അധ്യാപന പരിചയം ഇല്ലെന്നും അസോസ്സിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയക്ക് യോഗ്യതയില്ലെന്നും കോടതി വ്യക്തമാക്കി.പ്രിയ വർഗ്ഗീസിൻറെ നിയമനവുമായി ബന്ധപ്പെട്ട് ജോസഫ് സ്കറിയയുടെ ഹർജി അംഗീകരിച്ച് കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
എൻഎസ്എസ്എസ് കോ-ഒാർഡിനേറ്റർ പദവി അധ്യാപക പരിചയമായി കണക്കാക്കാൻ കഴിയില്ല. കോളിഫിക്കേഷനു ശേഷമുള്ള എക്സ്പീരിയൻസ് ആണ് പരിഗണിക്കുന്നത്. ഗവേഷണ കാലയളവും അധ്യാപന പരിചയമായി കണക്കാക്കാൻ സാധിക്കില്ല. യുജിസിയുടെ നിബന്ധനകൾക്ക് അപ്പുറത്തേക്ക് പോവാൻ കോടതിക്കാകില്ല.ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം വഴി ടീച്ചറായി തുടർന്നെങ്കിലും ഈ കാലയളവിൽ പ്രിയക്ക് അധ്യാപന പരിചയം ഉണ്ടോ എന്നും കോടതി ചോദിച്ചു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി നിലനിൽക്കില്ല എന്നുള്ള വാദം മാത്രമാണ് പ്രിയ വർഗീസിന്റെ അഭിഭാഷകൻ ഉന്നയിച്ചതെന്നും കോടതി സൂചിപ്പിച്ചു.