തക്കാളി(ടൊമാറ്റോ ) വിലയിടിവിൽ പ്രതിസന്ധിയിലായ പാലക്കാട്ടെ കർഷകർക്ക് ആശ്വാസം. കിലോയ്ക്ക് 12 രൂപ നിരക്കിൽ ഹോർട്ടികോർപ്പ് തക്കാളി സംഭരിക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. നാലു രൂപയാണ് കഴിഞ്ഞ ദിവസം വേലന്താവളത്ത് കർഷകർക്ക് ലഭിച്ചിരുന്നത്. ഇന്നലെ പാലക്കാട് വേലന്താവളം മാർക്കറ്റിൽ ഒരു കിലോ തക്കാളിക്ക് കർഷന് ലഭിച്ച വില നാല് രൂപയാണ്.
അതായത് വിളവെടുപ്പ് കൂലി നൽകാൻ പോലും സാധിക്കാത്ത തരത്തിൽ വളരെ തുച്ഛമായ തുക. പ്രശ്നപരിഹാരത്തിന് ഇടപെടൽ ആരംഭിച്ചതായി മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. കർഷകരിൽ നിന്നും ഹോർട്ടികോർപ്പ് തക്കാളി സംഭരിക്കും, ഇതിനുവേണ്ട പ്രാരംഭ നടപടികൾ ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.
തക്കാളി വില കുറയുന്നതിന് കാരണം കേന്ദ്രസർക്കാരാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തക്കാളി ഉൾപ്പെടെ 16 ഇനം പച്ചക്കറികൾക്ക് 2020ൽ തന്നെ
കേരള സർക്കാർ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ, ഇട നിലക്കാരുടെ ചൂഷണമാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.
തക്കാളിക്കു പൊതുവിപണിയിൽ വിലയിടിവ് ഉണ്ടായ സാഹചര്യത്തിൽ കർഷകർക്കു പരമാവധി വില ഉറപ്പാക്കാൻ കൃഷിവകുപ്പ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.പ്രസാദ് ഉറപ്പുനൽകിയിരുന്നു. ഹോർട്ടികോർപ്പ് മുഖേന കർഷകർക്കു പരമാവധി വില ഉറപ്പാക്കി തക്കാളി സംഭരണം നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു