തിരുവനന്തപുരം ∙ ഇന്നു മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും മറ്റന്നാളും യെലോ അലർട്ടാണ്.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിനു പോകരുത്. നാളെയും മറ്റന്നാളും തെക്കു കിഴക്കൻ അറബിക്കടൽ, മധ്യകിഴക്കൻ അറബിക്കടൽ, കേരള–കർണാടക തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.