തിരുവനന്തപുരം: മമ്മൂട്ടി നായകനായ നൻപകൽ നേരത്തെ മയക്കത്തിന് അതി ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്.
ടാഗോര്‍ തിയേറ്ററിൽ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കായിരുന്നു ഷോ.മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ല് എന്നും ലിജോയുടെ മികച്ച മറ്റൊരു സിനിമയെന്നും പ്രേക്ഷർ ഒന്നടങ്കം പറയുന്നു. ട്വിറ്ററിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് കിട്ടുന്നത്.
ലിജോയേയും തിരക്കഥാകൃത്തായ ഹരീഷിനെയും നായകൻ മമ്മൂട്ടിയെയും അഭിനന്ദിക്കാതിരിക്കാൻ വയ്യെന്നായിരുന്നു സംവിധായകൻ കൂടിയായ സനൽകുമാർ ശശിധരൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.മമ്മൂട്ടിക്കമ്പനി ആമേൻ മൂവി മൊണാസ്ട്രി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻറെ കഥ എഴുതിയത് എസ് ഹരീഷാണ്.