ഇന്ന് ക്രിസ്‌മസ് ,തിരുപ്പിറവി ദിനത്തിന്റെ സ്മരണയില്‍ ഇന്ന് ലോകമെമ്പാടും ക്രിസ്മസ് ആഘോഷം. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.തിരുവനന്തപുരത്തെ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ രാത്രി 11.30ന് പാതിരാ കുര്‍ബാന നടന്നു. ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ്.ജെ.നെറ്റോ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ബൈബിളിൽ യേശു ജനിച്ചതിന് കൃത്യമായ ഒരു ദിവസം പറയുന്നില്ല. ആദ്യത്തെ ക്രിസ്ത്യൻ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ആണ് ഡിസംബർ 25 ക്രിസ്‌മസായി ആഘോഷിക്കാൻ തീരുമാനിച്ചത്.
കോവിഡിന് ശേഷമുള്ള ക്രിസ്മസ് ദിനമായതിനാൽ തന്നെ മത്സ്യത്തൊഴിലാളികൾക്ക് ഇത് അതിജീവനത്തിന്റെ ക്രിസ്മസ് ആണ്. പടക്ക വിപണിയും സജീവമാണ്. കേക്ക്,വൈൻ തുടങ്ങിയവ പോലെ തന്നെ ഇത്തവണ ക്രിസ്മസ് ദിനത്തിൽ പടക്ക കടകളും നിരവധിയാണ്.