മോസ്കോ : റഷ്യൻ രാഷ്ട്രീയ നേതാവും സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനുമായ ദിമിത്രി മെദ്വദേവ് 2023 ൽ സംഭവിക്കാവുന്ന പത്തു പ്രവചനങ്ങൾ തൻ്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നു.
” പുതുവർഷ രാവിൽ എല്ലാവരും പുതിയ പ്രവചങ്ങൾ നടത്തുന്നു,പലരും ഭാവി സിന്താന്തങ്ങളുമായി വരുന്നു. 2023 ൽ എന്തൊക്കെ സംഭവിക്കാം,ഇതാ ഞങ്ങളുടെ എളിയ സംഭാവന ”
1, 1 ,യൂറോപ്പ് വിഭജിക്കപ്പെടും , ഫ്രാൻസും ഫോർത്ത് റീച്ചും തമ്മിൽ യുദ്ധം പൊട്ടിപ്പറപ്പെടും
2 , പോളണ്ടും ഹങ്കറിയും പഴയ ഉക്രൈനിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ പിടിച്ചെടുക്കും
3 , ബ്രിട്ടൻ വീണ്ടും യൂറോപ്യൻ യൂണിയനിൽ ചേരും
4 , ബ്രിട്ടന്റെ തിരിച്ചുവരവിന് ശേഷം യൂറോപ്യൻ യൂണിയൻ തകരും ,മുൻ യൂറോപ്യൻ യൂണിയൻ കറൻസി എന്ന നിലയിൽ യൂറോയുടെ ഉപയോഗം ഇല്ലാതാകും
5 , എണ്ണ വില ബാരലിന് 150 ഡോളർ എന്ന നിലയിലേക്ക് ഉയരും,ഗ്യാസിന് 1000 ക്യൂബിക് മീറ്ററിന് 5000 ഡോളർ എന്ന നിലയിലെത്തും
6 , ജർമ്മനിയും അതിന്റെ ഉപഗ്രഹ രാജ്യങ്ങളായ പോളണ്ട് ,ബാൾട്ടിക് പ്രദേശങ്ങൾ ചെക് റിപ്പബ്ലിക്ക്,സ്ലോവാക്യ ,കീവ് റിപ്പബ്ലിക് ,മറ്റ് പുറന്തള്ളപ്പെട്ട പ്രദേശങ്ങൾ എന്നിവയും ഉൾകൊള്ളുന്ന ഫോർത്ത് റീച്ച് സൃഷ്ടിക്കപ്പെടും
7 , വടക്കൻ അയർലൻഡ് യു കെ യിൽ നിന്ന് വേർപിരിയുകയും റിപ്പബ്ലിക് ഓഫ് അയർലണ്ടിന്റെ ഭാഗമാവുകയും ചെയ്യും
8 , അമേരിക്കയിലെ കാലിഫോർണിയയിൽ ആഭ്യന്തര യുദ്ധമുണ്ടാകും,ഇതിന്റെ ഫലമായി ടെക്സാസ് ഒരു സ്വതന്ത്ര സ്റ്റേറ്റ് ആയി മാറും
9 , എല്ലാ വലിയ ഓഹരി വിപണികളും സാമ്പത്തിക പ്രവർത്തനങ്ങളും അമേരിക്കയും യൂറോപ്പും വിട്ട്
ഏഷ്യയിലേക്ക് നീങ്ങും
10 , ബ്രട്ടൻ വുഡ്സ് മാനേജ്മന്റ് സിസ്റ്റം തകരും ,ഇത് ലോക ബാങ്കിന്റെയും ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെയും തകർച്ചക്ക് വഴി വെക്കും ,ഗ്ലോബൽ റിസേർവ് കറൻസികളായി യൂറോയും ഡോളറും പ്രചരിക്കുന്നത് അവസാനിക്കും ,പകരം ഡിജിറ്റൽ ഫിയറ്റ് കറൻസികൾ സജീവമായി ഉപയോഗിക്കും
എന്നിങ്ങനെ പത്ത് പ്രവചനങ്ങളാണ് റഷ്യയുടെ മുൻ പ്രസിഡന്റും മുൻ പ്രധാന മന്ത്രിയുമായിരുന്ന ദിമിത്രി മെദ്വദേവ് പ്രവചിച്ചിരിക്കുന്നത്