തിരുവനന്തപുരം: സോളാർ പീഡന കേസിൽ ക്ലിഫ് ഹൗസിൽ വച്ച് പരാതിക്കാരിയെ ഉമ്മൻ ചാണ്ടി പീഡിപ്പിച്ചുവെന്നും അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നുമായിരുന്നു സോളാർ പീഡനത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസ്. എന്നാല്‍, ഈ ആരോപണത്തിലൊന്നും തെളിവുകളില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.
സോളാർ പീഡന കേസിൽ ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്.ഇതോടെ കേസിലെ എല്ലാ പ്രതികളെയും സിബിഐ കുറ്റവിമുക്തരാക്കി.ആദ്യം ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചിരുന്ന കേസ് പിന്നീട് സിബിഐക്ക് കൈമാറി.
നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, കെ സി വേണുഗോപാല്‍ എന്നിവരെ സിബിഐ കുറ്റവിമുക്തരാക്കിയിരുന്നു.