പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സുപ്രവൈസർ പ്രകാശ് പോക്‌സോ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം : പോക്സോ കേസിൽ കെഎസ്ആർടിസി ജീവനക്കാരൻ അയിരൂർ സ്വദേശി പ്രകാശ് (55)അറസ്റ്റിൽ. പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സുപ്രവൈസറാണ് ഇയാൾ.ഇരയായ കുട്ടിയെ ചെറുപ്പം മുതൽ തന്നെ പ്രതി ലൈംഗികമായി ചൂഷ്ണം ചെയ്തതായി പെൺകുട്ടി ചൈൽഡ് ലൈനോട് വ്യക്തമാക്കി.

ഇരയായ പെണകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന പ്രകാശ് പെൺകുട്ടിക്ക് പത്ത് വയസ് പ്രായം മുതൽ തന്നെ പലവട്ടം ശാരീരികമായി ചൂഷ്ണം ചെയ്തു. കുട്ടിയുടെ വീട്ടിലും പ്രകാശിന്റെ വീട്ടിലും വച്ച് കുട്ടിയെ ഉപദ്രവിച്ചതായിട്ടാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്.

കുട്ടിയുടെ പെരുമാറ്റത്തിൽ സാരമായ വ്യത്യാസം കണ്ടതോടെ അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പ്രകാശ് തന്നെ ശാരീരികമായി ചൂഷണം ചെയ്തിരുന്നു എന്ന് കുട്ടി വെളിപ്പെടുത്തുന്നത്. തുടർന്ന് കുട്ടിയുടെ മൊഴിയുടെയും രക്ഷകർത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയിരൂർ പോലീസ് കേസെടുക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിൽ ആയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

.