തിരുവനന്തപുരം: ഗണേഷിന്റേത് പറയാൻ പാടില്ലാത്ത പരാമർശമെന്ന് രഞ്ജിത്ത്. നിയമസഭ പുസ്തകമേളയിലെ സിനിമയെ കുറിച്ചുള്ള ചർച്ചയിലാണ് മുൻ സിനിമ മന്ത്രി കൂടിയായ ഗണേഷ് കുമാർ ചലച്ചിത്ര അക്കാദമിയെ രൂക്ഷമായി വിമർശിച്ചത്.
ഫെസ്റ്റിവൽ നടത്താനും ഫിലിം അവാർഡ് കൊടുക്കാനുമുള്ള ഓഫീസ് ആയി അക്കാദമി അധഃപതിച്ചെന്നായിരുന്നു പരാമർശം. സിനിമയെ അടുത്തറിയാനും സിനിമയുടെ പാഠം ഉൾക്കൊള്ളാനും സഹായിക്കുന്നതാകണം അക്കാദമിയുടെ പ്രവർത്തനം. അടുത്ത തലമുറയ്ക്ക് സിനിമയെ പഠിക്കാനും റിസർച്ച് ചെയ്യാനുമുള്ള സെന്ററായി നിലനിൽകണമെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.
ഗണേഷിന് അറിവില്ലാത്തത് കൊണ്ടോ ആരോ തെറ്റിദ്ധരിപ്പിച്ചതോ ആകാം. കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടാൻ അക്കാദമി ഓഫീസ് സന്ദർശിക്കാമെന്നും ഗണേഷിന്റേത് പറയാൻ പാടില്ലാത്ത പരാമർശമെന്നും കേരള ചലച്ചിത്ര അക്കാദമിക്കെതിരായ മുൻ മന്ത്രിയും നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാറിന്റെ വിമർശനത്തിന് മറുപടിയായി രഞ്ജിത്ത് പ്രതികരിച്ചു. അക്കാദമി ചെയ്യുന്ന പതിനഞ്ചോളം കാര്യങ്ങളുടെ വിശദാംശങ്ങളും വാർത്താകുറിപ്പിൽ ചെയർമാൻ ചൂണ്ടിക്കാട്ടി