കൊച്ചി : എറണാകുളം യേശുദാസ് അക്കാദമിയിൽ വെച്ച് ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിന്റെ 83ആം ജന്മദിന ആഘോഷം നടന്നു. പരിപാടിയിൽ നിരവധി വിശിഷ്ട വ്യക്തികൾ അതിഥികളായി എത്തിയ പരിപാടിയിൽ.മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂട്ടിയും പ്രധാന അതിഥിയായി പങ്കെടുത്തു.
പരിപാടിയിൽ പങ്കെടുത്ത എറണാകുളം ജില്ല കളക്ടർ രേണു രാജനെ കണ്ട് ഇത് ഏതു സിനിമ നടിയാ ,നമ്മളറിയാത്ത സിനിമയിൽ അഭിനയിക്കുന്ന വല്ലവരുമാണോ എന്ന മമ്മൂട്ടിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.കലക്ടർ മലയാളിയാണെന്ന് താൻ അറിഞ്ഞില്ല എന്നും ഇപ്പോഴാണ് അറിയുന്നതെന്നും നല്ല ബെസ്റ്റ് മലയാളിയാണ് കലക്ടർ എന്നും വളരെ മനോഹരമായാണ് അവർ സംസാരിക്കുന്നത് എന്നും മമ്മൂട്ടി പറഞ്ഞു.
നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതൽക്കൂട്ടാകട്ടെ ഇദ്ദേഹം എന്നും ഇങ്ങനെ ഒരാൾ കലക്ടറായി വന്നതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും മഹാ നടൻ കൂട്ടിച്ചേർത്തു. ഇത് ഏതു സിനിമ നടിയണെന്നും നമ്മൾ അറിയാത്ത സിനിമയിൽ അഭിനയിക്കുന്ന ആരെങ്കിലും ആണോ ഇത് എന്ന് താൻ ഇവിടെയുള്ളവരോട് ചോദിച്ചിരുന്നു എന്നും മനോജ് കെ ജയൻ പറഞ്ഞപ്പോഴാണ് ഇത് എറണാകുളം ജില്ല കളക്ടർ രേണു രാജ് ആണെന്ന് താൻ അറിയുന്നതെന്നും മമ്മൂട്ടി വ്യക്തമാക്കി.
യേശുദാസിന്റെ ഏറ്റവും പുതിയ ആൽബമായ ‘തനിച്ചൊന്നു കാണാൻ ‘. ഈ ആൽബത്തിന്റെ പ്രകാശന കർമ്മവും നടൻ മമ്മൂട്ടി ചടങ്ങിൽ വച്ച് നിർവഹിച്ചു. ഗായകരായ എം ജി ശ്രീകുമാർ, ഉണ്ണി മേനോൻ, ബിജു നാരായണൻ, സംഗീത സംവിധായകരായ വിദ്യാധരൻ മാസ്റ്റർ, ശരത്, നടന്മാരായ സിദ്ദിഖ്, മനോജ് കെ ജയൻ തുടങ്ങി നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തു. അമേരിക്കയിലുള്ള ഗാനഗന്ധർവ്വൻ യേശുദാസും ഭാര്യ പ്രഭയും ഓൺലൈൻ വഴി പരിപാടിയിൽ പങ്കെടുത്തു.