സുമാത്ര : ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്റെ തീരത്ത് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തു. ശക്തമായ ഭൂചലനമാണ് ഉണ്ടായത്. ആഷെ പ്രവിശ്യയിലെ സിംഗിൽ നഗരത്തിന് 48 കിലോമീറ്റർ തെക്കുകിഴക്കായി 48 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.
പ്രാദേശിക സമയം രാവിലെ ആറരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെനന്ന് റിപ്പോർട്ട്. ഭൂചലനത്തിന്റെ പ്രകമ്പനം വളരെ ശക്തമായതിനാൽ ജനങ്ങളിൽ പരിഭ്രാന്തി പടർന്നിട്ടുണ്ട്. ഭൂചനത്തെ തുടർന്ന് ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി സുരക്ഷിത സ്ഥലത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.ആളപായമോ, നാശനഷ്ട്ടങ്ങളോ സുനാമി മുന്നറിയിപ്പോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂചലനം മെഡാനിലും അനുഭവപ്പെട്ടെന്ന് ഇന്തോനേഷ്യയിലെ കാലാവസ്ഥ ഏജൻസി അറിയിച്ചിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ വടക്ക്-വടക്കുകിഴക്കായിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.