കല്‍പ്പറ്റ: വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയികൂട്ടിയിടിച്ചു രണ്ടു വിദ്യാർത്ഥികൾ മരിച്ചു. മലപ്പുറം സ്വദേശികളും മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികളുമായ മന്നടിയില്‍ മുഹമ്മദ് ഹാഫിസ്, ഇല്ല്യാസ് എന്നിവരാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്തുവച്ചു തന്നെ മുഹമ്മദ് ഹാഫിസ് മരിച്ചിരുന്നു.
വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മേപ്പാടി കാപ്പംകൊല്ലിയിലായിരുന്നു അപകടം നടന്നത്. ഗുരുതര പരിക്കേറ്റ ഇല്ല്യാസിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
ലോറിയുടെ വലത് സൈഡില്‍ ഇടിച്ച ശേഷം ഇരുചക്രവാഹനം നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹനങ്ങളിൽ വന്ന യാത്രക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.