പഠാൺ ജനുവരി 25 ന് റിലീസ് ചെയ്യും, ചരിത്ര നേട്ടവുമായി പ്രീ ബുക്കിംഗ്

പഠാൺ റിലീസിനുമുന്നേ അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനോടകം ഏഴ് കോടി കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീ റിലീസുകളില്‍ ബോളീവുഡ് ചിത്രങ്ങളെ മറികടക്കുമെന്നാണ് വിലയിരുത്തല്‍. പ്രീ ബുക്കിംഗില്‍ മുന്നില്‍ നിന്ന ബ്രഹ്‌മാസ്ത്ര, കെ ജി എഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളെ മറികടന്ന് ചരിത്ര റെക്കോർഡിലേക്കാണ് പഠാൺ പൊയ്ക്കൊണ്ടിരിക്കുന്നത്.

 

ബോളീവുഡ് സിനിമകളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത് ദൃശ്യം 2 റീമേക്കായിരുന്നു. എന്നാല്‍ ദൃശ്യം 2 പ്രീ റിലീസായി വിറ്റഴിച്ചത് 1,15,000 ടിക്കറ്റുകളാണ്. അഡ്വാന്‍സ് ബുക്കിംഗില്‍ പഠാന്‍ ഇപ്പോള്‍തന്നെ 1,17,000 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇതോടെ റെക്കോഡ് കളക്ഷനിലേയ്ക്ക് ചിത്രം എത്തും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Pathan Star Cast Fees: पठान के लिए शाहरुख ने ली है इतनी ज्यादा फीस जानिए दीपिका और जॉन ने कितने करोड़ किए चार्ज - Pathan Star Cast Fees Shahrukh Khan has charged

പഠാന്‍, ചിത്രത്തിലെ ഒരു പാട്ട് റിലീസായതോടെയാണ് വിവാദങ്ങള്‍ക്ക് കാരണമാകുന്നത്. ചിത്രത്തിൽ നായികയായെത്തുന്ന ദീപിക പദുകോണ്‍ ഗാനരംഗത്തില്‍ ധരിച്ച അടിവസ്ത്രം കാവി നിറത്തിലായതോടെ ചിത്രത്തിനെതിരെ വ്യാപകമായ ബോയ്‌ക്കോട്ട് ആഹ്വാനങ്ങളാണ് നോര്‍ത്ത് ഇന്ത്യയിലാകമാനം ഉയര്‍ന്നത്. വിവാദങ്ങളും ബോയ്‌ക്കോട്ട് ആഹ്വാനങ്ങളും നിലനിൽക്കെ പഠാന്‍ തീയേറ്ററുകളിലേയ്ക്ക് എത്തുമ്പോള്‍ പ്രേക്ഷകൻ ചിത്രത്തെ സ്വീകരിക്കുമോ എന്നത് വലിയ ആശങ്കയായി നിലനിൽക്കുമ്പോഴാണ് സിനിമയുടെ ബഹിഷ്‌ക്കരണ ഭീഷണികളെയെല്ലാം പിന്തള്ളി ചിത്രം അഡ്വാന്‍സ് ബുക്കിംഗില്‍ റെക്കോട് നേട്ടത്തിലേയ്ക്ക് കുതിക്കുന്നത്.

Pathan movie trailer: Pathaan trailer OUT! Shah Rukh Khan blazes in espionage film, Deepika Padukone looks gorgeous

ആദ്യ വാരത്തില്‍ തന്നെ ചിത്രം ബോളീവുഡിനെ ഞെട്ടിക്കുമെന്നാണ് വിലയിരുത്തല്‍. ബോളീവുഡ് സൂപ്പര്‍ ഹീറോ ഷാരൂഖ് ഖാന്റെ തിരിുച്ചുവരവിനെ ആഘോഷമാക്കകയാണ് ആരാധകര്‍. ഒപ്പം നിലവിലെ ബോളീവുഡ് സിനിമകളുടെ വിപണി മൂല്യത്തേയും തിരിച്ചുവരവിനേയും ചിത്രം സ്വാധീനിക്കും.ജനുവരി 25-ന് തന്നെ ചിത്രം തീയേറ്ററുകളിലെത്തും.