നടി കനകയെക്കുറിച്ച് പറയുമ്പോള്‍ തന്നെ ഗോഡ്ഫാദര് , വിയറ്റ്നാം കോളനി എന്നീ രണ്ടു ചിത്രങ്ങള്‍ മലയാളികളുടെ മനസ്സില്‍ തെളിയും. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിലിടം നേടാന്‍ ഈ നടിയ്ക്ക് സാധിക്കുകയും ചെയ്തു. കരിയറില്‍ തിളങ്ങി നില്ക്കുന്ന സമയത്തായിരുന്നു നടിയുടെ സിനിമയില്‍ നിന്നുള്ള പിന്‍വാങ്ങലും.
ഇപ്പോഴിതാ അപ്രതീക്ഷിതമായ ഈ പിന്വാങ്ങലിനെക്കുറിച്ചും കനകയുടെ ജീവിതത്തെക്കുറിച്ചും പറ്റി നടി കുട്ടി പത്മിനി മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കനകയുടെ അമ്മ ദേവികയുമായി സൗഹൃദം ഉണ്ടായിരുന്ന നടി ആണ് കുട്ടി പത്മിനി. കനക പിറക്കുന്നതിന് മുന്നേ മാതാപിതാക്കള്‍ക്കിടയില്‍ പശ്നങ്ങള്‍ ഉണ്ടായിരുന്നു. കനകയുടെ അച്ഛന് ദേവദാസ് പൊസസീവ് എന്നതിലപ്പുറം വളരെ ഇന്‍സെക്യൂര്‍ ആയിരുന്നു. ദേവിക ഒരുപാട് വിട്ട് കൊടുക്കുമായിരുന്നു.എന്നാല്‍ കുഞ്ഞിന് മൂന്ന് വയസ്സാവുമ്പോഴേക്കും ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ദേവികയുടെ ജീവിതം കനകയ്ക്കായിരുന്നു. ഭര്‍ത്താവില്ല, മാതാപിതാക്കളില്ല. സഹോദരങ്ങളില്ല ആ എല്ലാ സ്നേഹവും മകള്‍ക്ക് കൊടുത്തു. കനകയ്ക്കും അമ്മയോട് വളരെ സ്നേഹം ആയിരുന്നു. സിനിമയില്‍ അഭിനയിക്കുമ്പോള്‍ എല്ലാം നോക്കിയിരുന്നത് അമ്മയായിരുന്നു. കനക ആരോടും തെറ്റായ രീതിയില്‍ സംസാരിച്ചില്ല. അമ്മയോടൊപ്പം വരും പോവും. പെര്‍ഫെക്ട് ആയി അഭിനയിച്ച് പോവും. അഭിനയിച്ച സിനിമകള്‍ എല്ലാം വലിയ ഹിറ്റ്’
അമ്മ മരിച്ച ശേഷം കനകയ്ക്ക് ആ ദുഖം സഹിക്കാന്‍ പറ്റിയില്ല. അമ്മയില്ലാതെ ഒന്നും ചെയ്യാന്‍ അറിയില്ല. എല്ലാം അമ്മയുടെ ഇഷ്ടപ്രകാര ജീവിച്ച കനകയ്ക്ക് അമ്മ ഇല്ലാതെ ജീവിക്കാനായില്ല’ അതുകൊണ്ട് അമ്മയുടെ ആത്മാവിനെ വിളിച്ചുവരുത്താന്‍ ശ്രമിച്ചു.
‘കനക പുറത്തേക്ക് വരുന്ന് നിര്‍ത്തി. ആരോടും സംസാരിക്കാതായി. കനകയുടെ വീട്ടില്‍ ജോലി ചെയ്ത ഒരു ജോലിക്കാരി എന്നോട് പറഞ്ഞിട്ടുണ്ട്. 13 പൂച്ചക്കുട്ടികളും 10 നായ്ക്കുട്ടികളും കനകയുടെ വീട്ടില്‍ ഉണ്ട്. വൃത്തികെട്ട മണം വീട്ടില്‍ നിന്ന് വരും. ഇത്രയും പൂച്ചക്കുട്ടികളും നായ്ക്കുട്ടികളും ഉള്ള വീട് വൃത്തിയാക്കുക വലിയ ബുദ്ധിമുട്ടാണ്. പക്ഷെ അവയെല്ലാം തന്റെ കുട്ടികളാണെന്ന് കരുതി വളര്‍ത്തുന്നു. നടി പറയുന്നു.