ലക്നൗ : ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഭാര്യയുടെ കാമുകനെ വെട്ടി നുറുക്കി കഷണങ്ങളാക്കി ചാക്കിൽ കെട്ടി മാലിന്യത്തിൽ ഉപേക്ഷിച്ചു. തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹം എട്ട് കഷണങ്ങളാക്കി മുറിച്ച്, എട്ട് കഷണങ്ങളും ഓരോ ചാക്കിലാക്കി ഗാസിയാബാദിലെ മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൂലിപ്പണിക്കാരമായ 35 കാരനായ അക്ഷയ് കുമാർ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഖോറ കോളനിയിലെ ഓട്ടോ റിക്ഷ തൊഴിലാളിയായ മിഹ്ലാൽ പ്രജാപതിയുടെ വീടിനടുത്ത് താമസിച്ചിരുന്നു.രണ്ടാം ഭാര്യയും നാല് മക്കളോടൊപ്പവുമായിരുന്നു മിഹ്ലാൽ പ്രജാപതി താമസിച്ചിരുന്നത്. ഇവിടെവെച്ചാണ് മിഹ്ലാൽ പ്രജാപതിയുടെ ഭാര്യയുമായി അക്ഷയ് കുമാർ അടുപ്പത്തിലാകുന്നത്.
ഭർത്താവ് മിഹ്ലാൽ പ്രജാപതി പുറത്ത് പോയ തക്കത്തിന് വീട്ടിലെത്തിയ അക്ഷയ് കുമാർ എന്ന കാമുകനെ ഭാര്യ സൽക്കരിക്കുന്നതിനിടയിൽ തിളച്ച ചായ മിഹ്ലാൽ പ്രജാപതിയുടെ മകളുടെ കാലിൽ വീണു. പ്രജാപതി രാത്രി എത്തിയപ്പോൾ മകളുടെ കാല് കാണുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സംഭവിച്ചത് എന്താണെന്ന് അറിഞ്ഞ പ്രജാപതി ഭാര്യയെ വിളിച്ച് താൻ ഇന്ന് ഹോസ്പിറ്റലിൽ തന്നെ നിൽക്കുകയാണെന്നും കാമുകനെ വീട്ടിലേക്ക് വിളിച്ചു ഒരുമിച്ചു താമസിച്ചോളൂ എന്നും പറഞ്ഞു. എന്നാൽ രാത്രി വീട്ടിലെത്തിയ പ്രജാപതി ഭാര്യയുടെ മുന്നിലിട്ട് അക്ഷയ് കുമാറിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കുകയായിരുന്നു..
വ്യാഴാഴ്ച അർധരാത്രിയാണ് കത്തികൊണ്ട് അക്ഷയ് കുമാറിനെ കൊലപ്പെടുത്തിയത്. ശേഷം എട്ട് കഷ്ണങ്ങളാക്കി മുറിച്ചു. തല, കൈകൾ, കാലുകൾ, ഉദരം, ശേഷിക്കുന്ന ഭാഗങ്ങൾ എന്നിങ്ങനെയാണ് കഷ്ണങ്ങളാക്കിയത്. തുടർന്ന് ചാക്കുകളിലാക്കി ഓട്ടോറിക്ഷയിൽ കോളനിക്ക് ചുറ്റുമുള്ള സ്ഥലങ്ങളിൽ വലിച്ചെറിയുകയായിരുന്നുവെന്ന് ഡിസിപി വ്യക്തമാക്കി.വ്യാഴാഴ്ച രാത്രി മിഹ്ലാൽ പ്രജാപതിയുടെ വീട്ടിൽ അക്ഷയ് കുമാറിനെ അവസാനമായി കണ്ടതായി പ്രതിയുടെ അയൽവാസി പോലീസിനെ അറിയിച്ചതിനു പിന്നാലെയാണ് പ്രജാപതിക്ക് നേരെ പോലീസ് അന്വേഷണം തുടങ്ങിയത് .അക്ഷയുമായുള്ള തന്റെ ഭാര്യയുടെ അവിഹിത ബന്ധം പ്രജാപതി അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി.