ന്യൂ ഡൽഹി: ഈ വർഷത്തെ പദ്‌മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 91 പേർ പദ്‌മശ്രീ ,6 പേർ പദ്‌മ വിഭൂഷൺ , 9 പേർ പദ്‌മ ഭൂഷണും അർഹരായി. ഗാന്ധിയൻ വി പി അപ്പുക്കുട്ടൻ പൊതുവാൾ, നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമന്‍, കളരിയാശാന്‍ എസ് ആര്‍ ഡി പ്രസാദ്, ചരിത്രകാരന്‍ സി ഐ എഐസക് എന്നിവര്‍ പദ്‌മശ്രീ പുരസ്കാരത്തിന് അർഹനായി. മലയാളിയുടെ നാദമായ വാണി ജയറാമിന് പദ്‌മ ഭൂഷണും .
106 പേരാണ് പുരസ്കാരങ്ങൾക്ക് അർഹരായത്. ആർക്കിടെക്റ്റ് ബാൽകൃഷ്ണ ധോഷി, തബല വിദ്വാൻ സാക്കിർ ഹുസൈൻ, കർണാടക മുൻ മന്ത്രി എസ് എം കൃഷ്ണ, ഒആർഎസിൻ്റെ പിതാവ് ദിലീപ് മഹലനോബിസ്, ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ് വരദൻ, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ് എന്നിവർക്ക് പദ്‌മ വിഭൂഷൺ ലഭിച്ചു.സംഗീത സംവിധായകൻ എം എം കീരവാണി പദ്മശ്രീയ്ക്ക് അർഹനായി.
മലയാളികളായ ചരിത്രകാരൻ സി ഐ ഐസക്ക്, ഗാന്ധിയൻ വി പി അപ്പുക്കുട്ടൻ പൊതുവാൾ, കളരി ഗുരുക്കൾ എസ് ആർ ഡി പ്രസാദ്, കർഷകൻ ചെറുവയൽ കെ രാമൻ എന്നിവർക്ക് പദ്‌മശ്രീ ലഭിച്ചു. ഗാന്ധിസ്മാരകനിധി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഓഫിസറായും ഭാരതീയ സംസ്‌കൃത പ്രചാരസഭയുടെ അധ്യക്ഷനായും സംസ്‌കൃത മഹാവിദ്യാലയം പ്രിൻസിപ്പലായും പ്രവർത്തിച്ച അപ്പുക്കുട്ട പൊതുവാൾ ഗാന്ധിയൻ പ്രവർത്തനങ്ങളിലും ഖാദിപ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ഇംഗ്ലിഷിനും മലയാളത്തിലും പ്രാവീണ്യമുള്ള കളരിഗുരുക്കളായ എസ്.ആർ.ഡി. പ്രസാദ് ദേശീയ രാജ്യാന്തര വേദികളിൽ യുദ്ധമുറ എന്നതിനപ്പുറം കളരിപ്പയറ്റിന്റെ നീതിശാസ്ത്രത്തെക്കുറിച്ചു ആധികാരികമായി പ്രചരിപ്പിക്കുന്നതിലും സജീവമായിരുന്നു.2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ച,45 ഓളം ഇനം നെല്ല് കൃഷി ചെയ്ത് സംരക്ഷിക്കുന്ന, നെല്ലച്ഛന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണു തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ.
കോട്ടയം സിഎംഎസ് കോളജ് ചരിത്രവി ഭാഗം മുൻ മേധാവി, ഭാരതീയ വിചാര കേന്ദ്രം വർക്കിങ് പ്രസിഡണ്ട്, 2015 മുതൽ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎ ച്ച്ആർ) അംഗം, ൻസിഇആർടിയു ടെ 2020 ലെ വിദ്യാഭ്യാസ നയത്തിൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ ചെയർമാൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പ്രഫ. സി.ഐ ഐസക്. മലയാളം, തമിഴ്, ഹിദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ പതിനായിരത്തിലേറെ പാട്ടുകൾ പാടിയ കലൈവാണി എന്ന് വിളിപ്പേരുള്ള മലയാളികളുടെ നിത്യഹരിത ഗായികയാണ് വാണി ജയറാം.
സംഗീത സംവിധായകൻ എം എം കീരവാണി പദ്മശ്രീയ്ക്ക് അർഹനായി.