പത്തനംതിട്ട : പത്തനംതിട്ട കൈപ്പട്ടൂരിൽ കോൺക്രീറ്റ് മിക്സിങ് ലോറിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരിക്കേറ്റു.ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരം.രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൈപ്പട്ടുർ ഹൈസ്ക്കൂൾ ജംഷന് സമീപത്തെ വളവിൽ വെച്ചായിരുന്നു അപകടം നടന്നത്. പത്തനംതിട്ടയിൽ നിന്നും അടൂരിലേക്ക് പോയ സ്വകാര്യ ബസ്സും കോൺക്രീറ്റ് മിക്സിങിനായി പോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് റോഡിൻ്റെ വശത്തേക്ക് മറിഞ്ഞ് വീണു.
അടൂരിൽ നിന്നും വന്ന ലോറി അമിത വേഗത്തിലയിരുന്നുവെന്നും ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നുമാണ് റിപ്പോർട്ടുകൾ