ആന്ധ്ര പ്രദേശ് : നെല്ലൂർ ജില്ലയിലുള്ള കണ്ഡുകുറിലാണ് സംഭവം.പാമ്പിനെ കഴുത്തിൽ ചുറ്റി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു.കണ്ഡുകുറിൽ ജ്യൂസ് കട നടത്തുകയായിരുന്ന യുവാവ് ബൊഡ്ഡികുറപാഡു സ്വദേശി മണികന്ത റെഡ്ഡി (23) ആണ് മരിച്ചത്.
നഗരത്തിലെ ആർടിസി ഡിപ്പോയിൽ മണികന്ത റെഡ്ഡിയുടെ കടയ്ക്കു സമീപം നഗുളുരി വെങ്കടസ്വാമി പാമ്പിനെ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു.ഇതു കണ്ട മണികന്ത റെഡ്ഡി അവിടേക്കെത്തി പാമ്പാട്ടിയിൽനിന്നു പാമ്പിനെ എടുത്ത കഴുത്തിനു ചുറ്റുമിട്ടു. സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ പാമ്പുകടിയേൽക്കുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ യുവാവിനെ ഉടൻ ഒങ്കോളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ തുടരുന്നതിനിടെ മരണം സംഭവിച്ചു.
വിഷപ്പല്ല് ഒഴിവാക്കിയതിനാൽ പാമ്പ് അപകടകാരിയല്ലെന്ന് വെങ്കടസ്വാമി മണികന്ത റെഡ്ഡിയെ അറിയിച്ചിരുന്നു. ഇതോടെയാണ് സെൽഫി എടുക്കാനായി യുവാവ് പാമ്പിനെ ചോദിച്ചത്. പാമ്പിനെ കഴുത്തിലിട്ടതും തെന്നി താഴേക്ക് വീണു. തുടർന്ന് വെങ്കടസ്വാമി എടുത്ത് വീണ്ടും മണികന്തയുടെ കഴുത്തിൽ അണിയിച്ചു. പാമ്പ് അപകടകാരിയല്ലെന്ന് കരുതി ഇതിനെ തലോടുന്നതിനിടെയാണ് വലതുകൈയ്ക്ക് കടിയേറ്റത്.. പാമ്പാട്ടിയായ വെങ്കടസ്വാമിയെ പോലീസ് കസ്റ്റഡിയിലെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.