ന്യൂ ഡൽഹി: വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന മുൻ കേന്ദ്ര നിയമമന്ത്രിയും പ്രമുഖ അഭിഭാഷകനുമായിരുന്ന ശാന്തി ഭൂഷൺ ചൊവ്വാഴ്ച രാത്രി 7 മണിയോടെ ഡൽഹിയിലെ വസതിയിൽ അന്തരിച്ചു. 97 വയസായിരുന്നു.
1977 ജൂലൈ 14 മുതൽ 1980 ഏപ്രിൽ 2 വരെ രാജ്യസഭാ എംപിയായിരുന്ന ശാന്തി ഭൂഷൺ മൊറാർജി ദേശായി മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിനാലാമത്തെ ഭേദഗതി അവതരിപ്പിച്ചത് ശാന്തി ഭൂഷണായിരുന്നു.പ്രശസ്തമായ ഇന്ദിരാ ഗാന്ധി- രാജേ നരേൻ കേസിൽ രാജ് നരേന്റെ അഭിഭാഷകനായിരുന്നു ശാന്തി ഭൂഷൺ. ഈ കേസിനെ തുടർന്ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി. മകനും പ്രമുഖ അഭിഭഷകനുമായ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു
“സ്വാതന്ത്ര്യാനന്തരം ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും പരിണാമങ്ങളെ അടുത്ത് നിന്ന് കണ്ട വ്യക്തിയാണ്.തന്റെ പുസ്തകങ്ങളിൽ അദ്ദേഹം അനുഭവങ്ങൾ വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണ്.ഒരു യുഗത്തിന്റെ അന്ത്യമാണ്”. മകനും പ്രമുഖ അഭിഭഷകനുമായ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു.