ആൾദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം

ന്യൂഡൽഹി: പത്തു വർഷം മുൻപ് ആശ്രമ അന്തേവാസി 16കാരിയെ പത്തു വർഷം മുൻപ് പീഡിപ്പിച്ച കുറ്റത്തിന് വിവാദ ആൾദൈവം ആസാറാം ബാപ്പുവിന് ഗുജറാത്ത് ഗാന്ധിനഗർ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

2013ൽ രജിസ്റ്റർ ചെയ്തിരിക്കുന് കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ജീവപര്യന്തം ശിക്ഷവിധിച്ചത്.2001 മുതൽ 2006 വരെയുള്ള കാലയളവിൽ ആശ്രമ അന്തേവാസിയായിരുന്ന 16കാരിലെ പീഡിപ്പിച്ച സംഭവത്തിൽ 2013ലാണ് 16കാരി കേസ് രജിസ്റ്റർ ചെയ്തത്.

ചെയ്ത കുറ്റത്തിന് പരമാവധി ജീവപര്യന്തമോ 10 വർഷം വരെ തടവോ ലഭിക്കാവുന്ന വ്യവസ്ഥയുണ്ട്. പക്ഷേ, ജോധ്‌പൂരിൽ സമാനമായ മറ്റൊരു കേസിൽ ഇയാൾ ഇതിനകം ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഒരു കുറ്റക്കാരനായി കണക്കാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.ആസാറാമിന്റെ പ്രായം കണക്കാക്കണമെന്നും അതിനാൽ കുറഞ്ഞ ശിക്ഷമാത്രമേ നൽകാവൂ എന്നും ആസാറാം ബാപ്പുവിന്റെ വക്കീൽ കോടതിയോട് അഭ്യർത്ഥിച്ചുവെന്നും പ്രോസിക്യൂട്ടർ കൊഡേക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.