കാൻബറ ∙ ബ്രിട്ടന്റെ പഴയ കോളനിയായ ഓസ്ട്രേലിയ എലിസബത്ത് രാജ്ഞിയുടെ ചിത്രവുമായി അച്ചടിച്ചിരുന്ന 5 ഡോളർ നോട്ടിലൂടെ വൻപരിഷ്കാരത്തിനു തുടക്കമിടുന്നു.
ബ്രിട്ടിഷ് രാജചിത്രം വയ്ക്കുന്ന പതിവനുസരിച്ച് രാജ്ഞിയുടെ പിൻഗാമിയായ ചാൾസ് രാജാവിനെയാണ് ഇനി ഇറക്കുന്ന 5 ഡോളർ നോട്ടിൽ ഉൾപ്പെടുത്തേണ്ടതെങ്കിലും അങ്ങനെ ചെയ്യുന്നില്ലെന്നാണ് റിസർവ് ബാങ്ക് അറിയിച്ചത്. പകരം തദ്ദേശീയ ചരിത്രവും സംസ്കാരവും പ്രതിഫലിക്കുന്ന പുതിയ രൂപകല്പന വരും. നോട്ടിന്റെ മറുപുറത്ത് ഓസ്ട്രേലിയൻ പാർലമെന്റിന്റെ ചിത്രമുള്ളത് തുടരും.