വാഷിംഗ്‌ടൺ : അമേരിക്കയുടെ കിഴക്കൻ അതിർത്തിയായ കരോലിന തീരത്ത് ഒരു ചൈനീസ് ചാര ബലൂൺ ശനിയാഴ്ച യുഎസ് സൈന്യം വെടിവെച്ചിട്ടു.ബലൂണിൽ വിവിധ നിരീക്ഷണ സംവിധാനങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.അമേരിക്കൻ എയർ സ്പെയ്സുകൾ മൂന്ന് ബസുകളുടെ വലുപ്പമുള്ള ബലൂൺ നിരീക്ഷിച്ച് വരികയായിരുന്നെന്ന് വെള്ളിയാഴ്ട പെൻറഗൺ വാർത്താ കുറിപ്പിൽ പറഞ്ഞു.
കാലാവസ്ഥ പര്യവേഷണവും മറ്റ് ആവശ്യങ്ങൾക്കുമായുള്ളതാണ് ബലൂണെന്നും തങ്ങൾ വ്യോമാതിർ ലംഘിച്ചിട്ടില്ലെന്നും കാറ്റിൽ ദിശ തെറ്റിയതാകാമെന്നുമാണ് ചൈനയുടെ വാദം.കരോലിനയിൽ വെടിവെച്ചിട്ട ബലൂൺ ജനുവരി 28-നാണ് രാജ്യത്ത് പ്രവേശിക്കുന്നത്. തുടർന്ന് ഇത് വിവിധ ഭാഗങ്ങളിലേക്ക് നീങ്ങുകയായിരുന്നു. ആളുകൾക്ക് ഇത് സംബന്ധിച്ച് മറ്റ് പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് വൈറ്റ് ഹൗസും പെന്റഗണും പറഞ്ഞു.
ലാറ്റിൻ അമേരിക്കൻ തീരങ്ങൾ വഴി മറ്റൊരു നിരീക്ഷണ ബലൂണും ചൈന പറത്തിയതായി റിപ്പോർട്ടുണ്ട്. യുഎസ് വ്യോമാതിർത്തിയിലെ ചൈനയുടെ നുഴഞ്ഞുകയറ്റത്തിനെതിരെ പ്രതിഷേധ സൂചകമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലെൻകൻ ബെയ്‌ജിങ് സന്ദർശനം റദ്ദാക്കി.വെടിവെച്ചിട്ട മൂന്ന് ബസുകളുടെ വലുപ്പമുള്ള ബലൂണിന്റെ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ നടക്കുന്നു