ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. ട്രെയിൻ യാത്രക്കാർക്ക് ഏറ്റവും ഉപകാരപ്പെടുന്നതും മികച്ചതുമായ സേവനങ്ങള്‍ നല്കാന് ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ ശ്രദ്ധ നല്കുന്നു. സമയാസമയങ്ങളില്‍ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ റെയില്‍വേ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൗകര്യം, ട്രെയിനില്‍ ലഭിക്കുന്ന മറ്റ് സൗകര്യങ്ങള്‍ തുടങ്ങി ചെറിയ കാര്യങ്ങളില്‍ പോലും അധികൃതരുടെ ശ്രദ്ധ പതിയുന്നുണ്ട്.
ദീര്‍ഘദൂര ട്രെയിന്‍ യാത്രയില്‍ ശുദ്ധമായതും വൃത്തിയായി തയ്യാറാക്കിയതുമായ ഭക്ഷണം ലഭിക്കുക എന്നത് ഏതൊരു യാത്രക്കാരനും ആഗ്രഹിക്കും. ആ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിയ്ക്കുകയാണ് IRCTC ഇപ്പോള്‍.ഐആർസിടിസി വാട്സ്ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യാൻ യാത്രക്കാരെ അനുവദിക്കുന്നു. ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം സ്നാക്ക്സ്, ജ്യൂസ്, ബിരിയാണി, ഊണ്, കേക്ക്, ബർഗർ, പിസ തുടങ്ങി ഇഷ്ടപ്പെട്ട വിഭവങ്ങള്‍ അവരുടെ ഇരിപ്പിടങ്ങളില്‍ ലഭിക്കും.
E-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന റെയിൽവേ യാത്രക്കാർക്ക് വാട്ട്സ്ആപ്പ് വഴി ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാം.ടു-വേ കമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ +91-8750001323 എന്ന വാട്ട്സ്ആപ്പ് നമ്പർ വഴി യാത്രക്കാർക്ക് ഭക്ഷണം ഓർഡർ ചെയ്യാം.ട്രെയിൻ നമ്പർ ടൈപ്പ് ചെയ്താൽ, സ്റ്റേഷൻ തിരിച്ചുള്ള സേവനങ്ങൾ പ്രദർശിപ്പിക്കും, അതനുസരിച്ച് യാത്രക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ്,” IRCTC അധികൃതർ പറഞ്ഞു.ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ലിമിറ്റഡ് www.ecatering.irctc.co.in എന്ന പ്രത്യേക വെബ്സൈറ്റിലൂടെയും ‘ഫുഡ് ഓൺ ട്രാക്ക്’ എന്ന ഇ-കാറ്ററിംഗ് ആപ്പിലൂടെയും ഇ-കാറ്ററിംഗ് സേവനങ്ങൾ ലഭ്യമാണ്.
തിരഞ്ഞെടുത്ത ട്രെയിനുകളിലാണ് ഇപ്പോൾ ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നത്.ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ട്രെയിനുകളിലേക്ക് ഇ-കാറ്ററിംഗ് സൗകര്യം വ്യാപിപ്പിക്കുമെന്ന് സൗത്ത് സെൻട്രൽ റെയിൽവേ (എസ്സിആർ) ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സി.എച്ച്. രാകേഷ് പറഞ്ഞു.