ഇന്ത്യൻ സിനിമ താരങ്ങളുടെ സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിന്റെ ( സിസിഎൽ ) കർട്ടൺ റേയ്സർ മുംബൈയിൽ നടന്നു.പുതിയ സീസൺ ഫെബ്രുവരി 18ന് ആരംഭിക്കും.കുഞ്ചാക്കോ ബോബൻ നയിക്കുന്ന കേരള ടീമിൽ ഉണ്ണി മുകുന്ദനും അസിഫ് അലിയും ഇന്ദ്രജിത്തും ഗായകൻ വിജയ് യേശുദാസിനും പുറമെ സൈജു കുറുപ്പ്, രാജീവ് പിള്ള, അർജ്ജൻ നന്ദകുമാർ, വിവേക് ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, പ്രാശാന്ത് അലക്സാണ്ടർ, നിഖിൽ മേനോൻ , സഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്റണി പെപ്പെ, സിദ്ധാർഥ് മേനോൻ, ജീൻ പോൾ ലാൽ എന്നിവരാണുള്ളത്.
കുറത്ത ജേഴ്സിയിലാണ് സ്ട്രൈക്കേഴ്സ് ലീഗിൽ പങ്കെടുക്കുക.ലീഗിൽ ആകെ 19 മത്സരങ്ങളാണുള്ളത്.കേരള സ്ട്രൈക്കേഴ്സിന് പുറമെ ബംഗാള്‍ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേര്‍, കര്‍ണാടക ബുള്ഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്,ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലിൽ അണിനിരക്കുക.മുൻ സീസണുകളിൽ പച്ച ജേഴ്സിയിൽ എത്തിയുരുന്ന കേരള സ്ട്രൈക്കേഴ്സ് ഇത്തവണ കറുപ്പ് ജേഴ്സിയിലാണ് അണിനിരക്കുന്നത്. പുതിയ സീസണിന്റെ കർട്ടൺ റെയ്സറിന്റെ വേദിയിൽ സ്ട്രൈക്കേഴ്സിന്റെ ജേഴ്സിയുടെ പ്രകാശനവും നടന്നു.
പത്ത് ഓവർ ഫോർമാറ്റിലാണ് ഇന്നിങ്സെങ്കിലും അതിൽ ടെസ്റ്റിന്റെ ശൈലിയും ഉൾപ്പെടുത്തിയാണ് അവതരിപ്പിക്കുന്നത്. ഇരു ടീമും ആദ്യ പത്ത് ഓവർ വീതം ബാറ്റ് ചെയ്യും. തുടർന്ന് ആദ്യം ബാറ്റ് ചെയ്യുന്ന ടീം വീണ്ടും രണ്ടാം ഇന്നിങ്സ് നടത്തും. പിന്നീടുള്ള റൺറേറ്റിന്റെ അടിസ്ഥാനത്തിൽ വിജയലക്ഷ്യം ഒരുക്കിയാണ് രണ്ടാമത്തെ ടീമിന് അടുത്ത ബാറ്റിങ് അനുവദിക്കുക..ഫെബ്രുവരി 19ന് തിരുവനന്തപുരത്ത് വെച്ചാണ് കേരള സ്ട്രൈക്കേഴ്സിന്റെ ആദ്യ മത്സരം.മാർച്ച് 19ന് ഹൈദരാബാദിൽ വെച്ചാണ് ഫൈനൽ. പാർലെ ബിസ്കറ്റാണ് ടൈറ്റിൽ സ്പോൺസർ.