അമിത് ഷായുടെ കേരള വിരുദ്ധ പ്രസ്താവനയിൽ ശക്തമായ പ്രധിഷേധം അറിയിക്കുന്നു,അമിത് ഷാ കേരളത്തോട് മാപ്പ് പറയണം. ഡി വൈ എഫ് എ

തിരുവനന്തപരം : കർണ്ണാടകത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ ” തൊട്ടടുത്ത് കേരളമുണ്ട്,സൂക്ഷിക്കണം,കേരളത്തെപ്പറ്റി കൂടുതലൊന്നും പറയേണ്ടല്ലോ,” എന്ന അമിത് ഷായുടെ പ്രസംഗം കേരള ജനതയെ അപമാനിക്കലാണെന്നും അമിത് ഷാ കേരളത്തോട് മാപ്പ് പറയണമെന്നും ഡി വൈ എഫ് എ.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു് ഉയർന്ന ജീവിത നിലവാരവും സമാധാനവും സുരക്ഷിതത്വവുമുള്ള സംസ്ഥാനമാണ് കേരളം.അമിത് ഷാ പ്രസംഗിച്ച കർണ്ണാടകയിൽ വർഷങ്ങളായി ന്യൂനപക്ഷ വിഭാഗത്തിൽപെട്ട ആളുകൾ വലിയ രീതിയിലുള്ള അരക്ഷിതാവസ്ഥയും അക്രമവും നേരിടുകയാണ്.ബി ജെ പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെല്ലാം ഈ രീതിയിലുള്ള അരക്ഷിതാവസ്ഥ നിലനിൽക്കുമ്പോൾ എല്ലാ മേഖലകളിലും ഉന്നത സ്ഥാനത്തു നിൽക്കുന്ന കേരളത്തെ അപമാനിച്ച അമിത് ഷാ അദ്ദേഹം വഹിക്കുന്ന പദവിക്കും ഭരണ ഘടനയുടെ അന്തസ്സിനും അടിസ്ഥാന ആശയങ്ങൾക്കും എതിരായുള്ള പ്രസ്താവനയാണ് നടത്തിയത്.

അമിത് ഷായുടെ കേരള വിരുദ്ധ പ്രസ്താവനയിൽ ശക്തമായ പ്രധിഷേധം അറിയിക്കുന്നു,അമിത് ഷാ കേരളത്തോട് മാപ്പ് പറയണം. ഡി വൈ എഫ് എ പ്രസ്താവനായിൽ പറഞ്ഞു.വർഗ്ഗീയ സംഘർഷങ്ങളില്ലാത്ത ,ക്രമസമാധാനനില ഭദ്രമായ കേരളത്തെ മാതൃകയാക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രി പറയേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.കേരളത്തിൽ ഒന്നുമില്ലല്ലോ പൂജ്യം സീറ്റല്ലേയുള്ളൂ എന്ന് ഷാഫി പറമ്പിൽ പറഞ്ഞു.അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ നാടെങ്ങും ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരണമെന്നും ഡി വൈ എഫ് എ ആവശ്യപ്പെട്ടു