കണ്ണൂര്‍: ചുവപ്പ് തലയില്‍ കെട്ടിയാല്‍ കമ്മ്യൂണിസ്റ്റ് ആവില്ലെന്നും ആകാശ് തില്ലങ്കേരി പേരില്‍ നിന്ന് തില്ലങ്കേരി മാറ്റണമെന്നും മട്ടന്നൂർ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്.സിപിഎമ്മില്‍ ഭിന്നത എന്ന് വാര്‍ത്ത വരുന്നു. ആ പൂതി അങ്ങ് മനസില്‍ വച്ചാല്‍ മതി. 2013ല്‍ തന്നെ പി ജയരാജന് ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിപ്പറഞ്ഞ് പൊതുസമ്മേളനം നടത്തിയതാണ്.നവ മാധ്യമ ക്വട്ടേഷന്‍ പണി സിപിഎം ആരെയും ഏല്പിച്ചിട്ടില്ല. കണ്ടാമൃഗത്തെക്കാള്‍ ചര്‍മ ബലമുള്ളവരാണ് സിപിഎം ഭിന്നത എന്ന വാര്‍ത്തയുണ്ടാക്കുന്നതെന്നും ജയരാജന് പറഞ്ഞു.
ഒരിക്കല്‍ പോലും ആകാശ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നിന്ന് ആകാശ് അനാവശ്യമായി കുഴപ്പങ്ങളുണ്ടാക്കുകയാണ്. പല സന്ദര്‍ഭങ്ങളിലും പാര്‍ട്ടി ആകാശിനെ ഉപദേശിച്ചതാണ്.ഒരിക്കല്‍ പോലും ആകാശ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നിന്ന് ആകാശ് അനാവശ്യമായി കുഴപ്പങ്ങളുണ്ടാക്കുകയാണ്. തില്ലങ്കേരിക്ക് പുറത്ത് പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുണ്ടെങ്കില്‍ ആകാശ് പറയണമെന്നും അങ്ങനെയൊന്നുണ്ടെങ്കില്‍ നാട്ടുകാരോട് പാര്‍ട്ടി മാപ്പ് ചോദിക്കുമെന്നും ആകാശിനെ വെല്ലുവിളിച്ച് കൊണ്ട് സിപിഎം തില്ലങ്കേരി ലോക്കല്‍ സെക്രട്ടറി ഷാജിയും രംഗത്തെത്തി.
ആകാശും സുഹൃത്തുക്കളും ഉയര്‍ത്തിയ വെളിപ്പെടുത്തലുകളുടെയും പ്രാദേശിക നേതൃത്വവുമായി ഉടലെടുത്ത സാമൂഹിക മാധ്യമത്തിലെ വാഗ്വാദങ്ങടെയും സാഹചര്യത്തിലാണ് ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ക്കെതിരെ തില്ലങ്കേരിയില്‍ സിപിഎമ്മിന്റെ യോഗം നടക്കുന്നത്.ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി സംരക്ഷിക്കില്ല. ക്വട്ടേഷന്‍ സംഘങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ല. ഇത്തരം സംഘത്തിന്റെ ഭീഷണിക്ക് മുന്നില്‍ പാര്‍ട്ടി മുട്ട് മടക്കില്ലെന്നും എം വി ജയരാജന് തില്ലങ്കേരിയിലെ പൊതുയോഗത്തില്‍ പറഞ്ഞു.ആകാശിന്റെ പിതാവ് വഞ്ഞേരി രവിയും യോഗത്തില്‍ പങ്കെടുത്തു