കൊച്ചി: വ്യാഴാഴ്ച രാത്രി ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ നിര്യാതയായി. എൺപത്തിമൂന്ന് വയസായിരുന്നു.ഉറ്റസുഹൃത്തും നടിയുമായ സുബി സുരേഷിന്റെ മരണത്തിന്റെ വിങ്ങൽ മാറുന്നതിന് പിന്നാലെയാണ് അമ്മയുടെ മരണവാര്‍ത്ത ധര്‍മജനെ തേടിയെത്തിയത്.കൊല്ലത്തേക്കുള്ള യാത്രയിലായിരുന്ന ധര്‍മജന്‍ തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രമേഷ് പിഷാരടി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആശുപത്രിയിലെത്തിയിരുന്നു. ചേരാനല്ലൂര്‍ ശ്മശാനത്തില്‍ വൈകിട്ട് മൂന്നു മണിയോടെ സംസ്‌കാര ചടങ്ങുകൾ നടക്കുമെന്നാണ് റിപ്പോർട്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post