തിരുവനന്തപുരം : കെ എസ് ആർ ടി സി,നിർബന്ധിത സ്വയം വിരമിക്കൽ പദ്ധതി എന്നത് വ്യജ വർത്തയാണെന്നും ഇങ്ങനെയുള്ള വ്യാജ വാർത്തകൾ ജീവനക്കാരുടെ ആത്മ വിശ്വാസം തകർക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു പറഞ്ഞു.നിർബന്ധിത വി.ആർ എസ് എൽ ഡിഫ് നയമല്ല.ഒരു തീരുമാനവും സർക്കാരോ മാനേജ്മെന്റേ എടുത്തിട്ടില്ല. അങ്ങനെ ആലോചിട്ടിട്ടുമില്ല, ആലോചിക്കുകയുമില്ല,വ്യാജ വാർത്തകൾ ജീവനക്കാരുടെ ആത്മ വിശ്വാസം തകർക്കുമെന്നും ഇത് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
20 വർഷം സർവ്വീസ് പൂർത്തിയായവരോ 50-വയസ്സിൽ എത്തിയവർക്കോ ആയാണ് കെഎസ്ആർടിസി വിആർഎസ് നടപ്പാക്കുന്നതെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ.ത് വ്യാജമാണെന്നും ഇത്തരത്തിൽ ഒന്നും കെഎസ്ആർടിസി നടപ്പാക്കുന്നില്ലെന്നും കോർപ്പറേഷൻ തന്നെ വ്യക്തമാക്കിയിരുന്നു.
ട്രെയിനുകൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും എന്നാൽ മുൻകരുതൽ എന്ന നിലയിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ അധിക സർവീസ് നടത്താൻ ഡിപ്പോകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.