തിരുവനന്തപുരം : കേരളത്തിലെ പശ്ചിമഘട്ടവും മണ്ണിന്റെ പ്രത്യേകതയും മൂലം നമ്മുടെ വിളകൾക്ക് വിദേശത്ത് നല്ല വിപണിയും ആവശ്യക്കാരും ഏറെയുണ്ട്. ഇതിന്റെ ഗുണം ഇടനിലക്കാർക്ക് കിട്ടാതെ നേരിട്ട് കർഷകർക്ക് ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് കൃഷി മന്ത്രി അഭിപ്രായപ്പെട്ടു. കയറ്റുമതി ലക്ഷ്യമിട്ടുള്ള കാർഷികോൽപാദനം എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കൃഷിവകുപ്പ് മന്ത്രി പ്രസാദിന്റെ അധ്യക്ഷതയിൽ ഹിമാചൽ പ്രദേശ് കൃഷിമന്ത്രി ചന്ദേർ കുമാറാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്.
അടുത്തകാലത്തായി പഴം പച്ചക്കറി കയറ്റുമതിയിൽ ഒരു കുതിച്ചു കയറ്റം ഉണ്ടായിട്ടുണ്ടെന്ന് സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ എം ഡി ആരതി ഐ ഇ എസ് പറഞ്ഞു. കയറ്റുമതി വരുമാനം സാമ്പത്തിക ശ്രേയസ്സിനു നല്ലതായതിനാൽ കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കാൻ കയറ്റുമതി സാധ്യതകൾ വർധിപ്പിക്കണമെന്ന് കേരളകൗമുദി സ്റ്റാഫ് റിപ്പോർട്ടർ സുജിലാൽ അഭിപ്രായപ്പെട്ടു.
അപേട ജനറൽ മാനേജർ ആർ രവീന്ദ്ര, ഹൈദരാബാദ് കാർഷിക കോളേജ് പ്രൊഫസർ ഡോക്ടർ സയ്യിദ് അഹമ്മദ് ഹുസൈൻ തുടങ്ങിയവർ വിഷയാവതരണം നടത്തി.