കണ്ണൂർ: രാജ്യസഭാ എംപിയും മാദ്ധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസിന്റെ മാതാവ് അന്നമ്മ ആലിലക്കുഴിയിൽ (94) അന്തരിച്ചു. പരേതനായ പൈലി(പാപ്പച്ചൻ)യുടെ ഭാര്യയാണ്.സംസ്കാരം നാളെ വൈകിട്ട് പുലിക്കുരുമ്പയിൽ സെൻറ്. അഗസ്റ്റ്യൻസ് പള്ളിയിൽ നടക്കും.മാതാവിന്റെ മരണ വിവരം സമൂഹ മാദ്ധ്യമത്തിലൂടെ ബ്രിട്ടാസ് തന്നെയാണ് പങ്കുവെച്ചത്. ജീവിച്ചകാലമത്രയും എല്ലാവർക്കും സ്നേഹത്തിന്റെ വിരുന്ന് നൽകിയ അമ്മ യാത്രയായി എന്നും താൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അമ്മ പകർന്ന സ്നേഹത്തിന്റെയും കരുതലിന്റെയും കരുത്തിന്റെയും അധ്വാനത്തിന്റെയും തണലിലാണെന്നും ബ്രിട്ടാസ് കുറിച്ചു. അമ്മ നൽകിയതൊന്നും ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തു
Sign in
Sign in
Recover your password.
A password will be e-mailed to you.