കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞു അർദ്ധബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ അറ്റൻഡർ അറസ്റ്റിൽ. വടകര മയ്യന്നൂർ സ്വദേശി ശശീന്ദ്രനെ മെഡിക്കൽ കോളേജ് പോലീസാണ് പിടികൂടിയത്.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.രണ്ട് ദിവസം മുൻപ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് യുവതി അർദ്ധബോധാവസ്ഥയിൽ കിടക്കുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ തന്നെ അറ്റൻഡറായ ശശീന്ദ്രൻ. പീഡനത്തിന് ഇരയാക്കുകയായിരുന്നു.
അർദ്ധബോധാവസ്ഥയിലായിരുന്നതിനാൽ അവർക്ക് അപ്പോൾ പ്രതികരിക്കാനായിരുന്നില്ല. ഗുരുതരാവസ്ഥയിലായിരുന്ന മറ്റൊരു രോഗിയെ പരിചരിക്കാൻ ജീവനക്കാർ പോയ സമയത്ത് തനിച്ചായപ്പോളാണ് യുവതിയെ അറ്റൻഡർ പീഡിപ്പിച്ചത്.ശസ്ത്രക്രിയ കഴിഞ്ഞ് യുവതി പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയും അവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.