ന്യൂഡൽഹി: ഒരു ശബ്ദം നിശബ്ദമാക്കാന്‍ അവർ ശ്രമിച്ചു. ഇപ്പോള്‍ ലോകത്തിന്റെ ഒരോ കോണിലും ഇന്ത്യയുടെ ശബ്ദം കേള്‍ക്കുകയാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.ഗാർഡിയൻ ഓസ്ട്രേലിയ, സൗദി അറേബ്യയിലെ അഷ്റഖ് ന്യൂസ്, ഫ്രാൻസിലെ ആർഎഫ്ഐ, സിഎൻഎൻ ബ്രസീൽ, ദ് വാഷിങ്ടന്‍ പോസ്റ്റ്, ബിബിസി തുടങ്ങിയ വിദേശ മാധ്യമങ്ങളിൽ വന്ന സ്ക്രീൻഷോട്ടുകളടക്കമാണ് തരൂർ പങ്കുവച്ചത്.
ബ്രിട്ടീഷ് സദസിന് മുന്നില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലവിലെ അവസ്ഥ ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ് രാഹുല്‍ ഗാന്ധി ശ്രമിച്ചത്. എന്നാല്‍, പ്രവൃത്തികളിലൂടെ അതിന്റെ ഏറ്റവും മോശം അവസ്ഥ ബിജെപി സര്‍ക്കാര്‍ കാണിച്ചുകൊടുത്തു.ശശി തരൂർ പറഞ്ഞു.അയോഗ്യനാക്കി, ജയിലിലടച്ച് തന്നെ നിശബ്ദനാക്കാൻ കഴിയുമെന്ന് കരുതേണ്ട. താൻ ഒന്നിനെയും ഭയപ്പെടുന്നവനല്ല. മോദിക്ക് അദാനിയുമായി എന്താണ് ബന്ധമെന്ന് ചോദിക്കാൻ തനിക്ക് ഭയമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മോദിയും അദാനിയും തമ്മിലുള്ള ദീർഘകാല ബന്ധം വെളിപ്പെടുത്തിയതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം തുടക്കമിട്ടത്. അദാനിയുമായി ബന്ധപ്പെടുത്തി ചോദ്യങ്ങൾ ഉന്നയിച്ചതോടെ തന്നെ ഉന്നമിട്ടു. അദാനിയും മോദിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പാര്‍ലമെന്റിൽ വെളിപ്പെടുത്തുന്നതിനെ ഭയന്നാണ് പ്രധാനമന്ത്രി തന്നെ അയോഗ്യനാക്കിയത്.ജയിലിലടച്ചാലും താൻ ഭയക്കില്ല. മാപ്പ് പറയാൻ ഞാൻ സവര്‍ക്കറല്ല. സത്യത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണ് തൻ്റെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു.