നമ്മളിൽ ഒരാളായി നാം കാണുന്ന നമ്മുടെ ഇന്നസെന്റ് ഓർമ്മയായി,സംസ്‌കാരം വൈകീട്ട് അഞ്ചിന്

കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഇന്നസെന്റ് ഓർമ്മയായിരിക്കുന്നു നിര്‍മ്മാതാവ് എന്ന നിലയിൽ സിനിമയിലെത്തി പിന്നീട് മലയാള സിനിമയില്‍ ഒഴിച്ചുകൂടാൻ കഴിയാത്ത സജീവസാന്നിധ്യമായി നിറഞ്ഞുനിന്ന വ്യക്തിത്വമാണ് വിടവാങ്ങുന്നത്.അഭിനയത്തിനപ്പുറം കേവലം നോട്ടവും മൂളലും കൊണ്ട് പോലും മലയാളികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഇന്നസെന്റിന് കഴിഞ്ഞിരുന്നു.

നീണ്ട അമ്പതില്‍പ്പരം വര്‍ഷങ്ങൽ മലയാള സിനിമയെ സ്വതസിദ്ധമായ ഹാസ്യം കൊണ്ട് സമ്പന്നമാക്കിയ ഇന്നസെന്റ് മലയാളിക്കെന്നും അടുപ്പക്കാരനായിരുന്നു.പ്രേം നസീര്‍ നായകനായ നൃത്തശാല എന്ന ചിത്രത്തിലെ പത്രപ്രവര്‍ത്തകനിലൂടെയാണ് ഇന്നസെന്റ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.പിന്നീട് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത ധാരാളം കഥാപാത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചു.‘ഇളക്കങ്ങള്‍’ എന്ന ചിത്രത്തിലെ കറവക്കാരനെ എങ്ങനെ മറക്കാനാവും.

നിത്യജീവിതത്തില്‍ എന്നും നാം കണ്ടുമുട്ടുന്ന അയല്‍ക്കാരിലൊരാളായി വെള്ളിത്തിരയിലാടിയ ഇന്നസെന്റ് ഇനി നമ്മുടെ ഓര്‍മകളില്‍ അനശ്വരനായി നിലകൊള്ളും. മൃതദേഹം നാളെ രാവിലെ 8 മുതല്‍ 11 മണിവരെ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡയത്തില്‍ പൊതുദര്‍ശനത്തിന് വയ്കും. ഉച്ചക്ക് ഒരു മണി മുതല്‍ 3.30 വരെ ജന്‍മ്മനാടായ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ഹാളിലും പൊതുദര്‍ശത്തിന് വയ്കും.അതിന് ശേഷം അദ്ദേഹത്തിന്റെ വസതിയായ പാര്‍പ്പിടത്തിലേക്ക് കൊണ്ടു പോകും.വൈകീട്ട് അഞ്ചിന് സംസ്‌കാരം