കാൺപൂർ: പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ സ്ത്രീയോട് വീഡിയോ കോളിൽ മാറിടം കാണിക്കാൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലെ ബിൽഹോർ പൊലീസ് ഔട്ട്പോസ്റ്റിലെ ഉദ്യോഗസ്ഥനായ മഹേന്ദർ സിംഗ് എന്ന പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള ആരോപണത്തിൽ അന്വേഷണം ആരംഭിച്ചതായും ഇയാളെ സസ്പെൻഡ് ചെയ്തതായും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
കുടുംബ വഴക്കുമായി ബന്ധപ്പെട്ട് പരാതി നൽകി മടങ്ങിയ യുവതിയെ രാത്രി മഹേന്ദ്ര സിംഗ് ഫോണിൽ ബന്ധപ്പെടുകയും ശരീരം പ്രദർശിപ്പിച്ചാൽ കേസിൽ ആവശ്യമായ നടപടി സ്വീകരിക്കാമെന്നും വീഡിയോ കോളിൽ എത്തി മാറിടം കാണിക്കാനും ആവശ്യപ്പെട്ടു. തന്റെ പരാതി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥൻ തന്നെ തന്നോട് മോശമായി പെരുമാറിയതോടെ യുവതി മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
പരാതി കൊടുക്കാനായി സ്റ്റേഷനിൽ എത്തിയപ്പോൾ ഈ പോലീസ് ഉദ്യോഗസ്ഥൻ ശരീരത്തിൽ സ്പർശിച്ചതായും യുവതി ആരോപിച്ചു.യുവതിയുടെ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെ സ്പെൻഡ് ചെയ്ത് അന്വേഷണം ആരംഭിച്ചതായും ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടിയെടുക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു