തന്റെ അസുഖം ഭേദമാകാൻ പ്രാർഥിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്ന് നടൻ ബാല.രണ്ടാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ബാലയും എലിസബത്തും കേക്ക് മുറിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ബാല പറഞ്ഞു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിൽ ആശിപത്രിയിൽ തുടരുകയാണ് ബാല.കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു.
”എല്ലാവര്ക്കും നമസ്കാരം, ആശുപത്രിയിലാണ്. നിങ്ങളുടെ മുന്നിലേക്ക് വന്നിട്ട് നാളുകളായി. എലിസബത്തിന്റെ നിര്‍ബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാര്‍ഥനകൊണ്ട് വീണ്ടും വരികയാണ്. മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയുണ്ട്. അപകടമുണ്ട്. എന്നാല്‍, അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. പോസിറ്റീവായി മാത്രമേ ചിന്തിക്കുന്നുള്ളൂ. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്ക്കും നന്ദി പറയുന്നു” ബാല പറഞ്ഞു.