ഉയർന്ന സൈനിക ഉദ്യോഗസ്ഥർ വനിത മെഡിക്കൽ ജീവനക്കാരെ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുന്നുവെന്നും ലൈംഗിക അടിമകളാകാൻ വിസമ്മതിക്കുന്നവർക്ക് കടുത്ത ശിക്ഷയും മർദനവും നേരിടേണ്ടി വരുന്നുവെന്നും റഷ്യൻ മിലിട്ടറി വനിതാ ഡോക്ടറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
ഫീൽഡ് വൈഫ്’ ആകാൻ സമ്മതിച്ചവരെ ഓഫീസർമാർക്ക് വേണ്ടി പാചകം ചെയ്യാനും വൃത്തിയാക്കാനും ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താനും ഉപയോഗിച്ചിരുന്നുവെന്ന് റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബർട്ടി പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ ഡോക്ടർ വെളിപ്പെടുത്തി.
അവരുടെ സൈനിക യൂണിറ്റിന്റെ ചുമതലയുള്ള ഒരു കേണൽ, നിസ്നി നോവ്ഗൊറോഡ് പരിശീലന ക്യാമ്പിൽ ആയിരിക്കുമ്പോൾ അവരെ തന്റെ ‘ഫീൽഡ് വൈഫ്’ ആക്കാൻ ശ്രമിച്ചു.ഇത് വിസമ്മതിച്ചതിനെ തുടർന്ന് അവർ തന്നെ ഉപദ്രവിച്ചു.മറ്റുള്ളവർ ടെന്റുകളിലും വീടുകളിലും കിടന്നുറങ്ങുമ്പോൾ ഒരു മാസത്തോളം അവർ തന്നെ പുറത്ത് കിടത്തി.ഫീൽഡ് വൈഫ് ആക്കപ്പെട്ട ഒരു സ്ത്രീയെ ഉദ്യോഗസ്ഥൻ വെടിവെച്ചതിനെ തുടർന്ന് അവർ വികലാംഗയായി.സൈനിക യൂണിറ്റിൽ ഉണ്ടായിരുന്ന മറ്റ് ഏഴ് സ്ത്രീകളെയും കമാൻഡിംഗ് ഓഫീസർമാർ ലൈംഗികമായി ഉപദ്രവിച്ചിരുന്നു ഡോക്ടർ പറഞ്ഞു.