കന്നഡ നടൻ കിച്ച സുദീപ് ബിജെപി യിൽ ചേർന്നു,സ്ഥാനാർത്ഥിയാകില്ല

ബെംഗളൂരു : കന്നഡ നടൻ ബിജെപിയിൽ ചേരുമെന്നുള്ള വാർത്തകൾക്ക് പിന്നാലെ നടൻ കിച്ച സുദീപ് ബിജെപി യിൽ ചേർന്നു.കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രചാരണ പരിപാടിയിൽ പങ്കെടുക്കുമെന്നും സ്ഥാനാർഥിയായി മത്സരിക്കില്ലയെന്നും നടൻ കിച്ച സുദീപ് വ്യക്തമാക്കി.ബിജെപി പാർട്ടിയുമായിട്ടുള്ള തന്റെ ബന്ധം വ്യക്തമാക്കി കൊണ്ട് കിച്ച സുദീപ് മാധ്യമങ്ങൾക്ക് മുന്നിലെത്തി

മെയ് പത്തിനാണ് കർണാടക നിയമസഭ തിരഞ്ഞെടുപ്പ്. ഫലം മെയ് 13ന് പ്രഖ്യാപിക്കും. നിലവിൽ 119 എംഎൽഎമാരുമായി ബിജെപിയാണ് കർണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷി.. 75 സീറ്റുമായി കോൺഗ്രസും 28 അംഗളുമായി ജെഡിഎസുമാണ് മറ്റ് പ്രധാന കക്ഷികൾ.

“ഞാൻ ബുദ്ധിമുട്ട് നേരിട്ട സമയങ്ങളിൽ ബിജെപി എന്നെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ അവരെ പിന്തുണയ്ക്കും. ബിജെപിയുടെ പ്രചാരണത്തിന് മാത്രമാണ് പങ്കെടുക്കുക. തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല” കിച്ച സുദീപ് മാധ്യമങ്ങളോടായി പറഞ്ഞു.തന്റെ ഉറ്റ സുഹൃത്തായ നിർമ്മാതാവ് ജാക്ക് മഞ്ജുവിന് തിരഞ്ഞെടുപ്പിൽ സീറ്റ് തരപ്പെടുത്തി നൽകില്ലയെന്നും നടൻ പറഞ്ഞു.ബിജെപിക്കൊപ്പം പ്രവർത്തിക്കുന്ന കാര്യങ്ങളെ കുറിച്ച് വിശദമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുമായി ചേർന്നുള്ള വാർത്തസമ്മേളനത്തിൽ വ്യക്തമാക്കുമെന്നും നടൻ മാധ്യമങ്ങളോടായി പറഞ്ഞു.