സ്വയം ഭോഗത്തിനിടെ ലൈംഗിക അവയവത്തിൽ കുടുങ്ങിയ ഹെയർ സ്പ്രേയുടെ കോർക്കുമായി 19 കാരിയ്ക്ക് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവന്നത് മൂന്നര വർഷത്തോളം. ലൈംഗികസുഖത്തിനായി ഹെയർ സ്പ്രേ ഉപയോഗിച്ച യുവതിയുടെ ലൈംഗിക അവയവത്തിൽ ഹെയർ സ്പ്രേയുടെ കോർക്ക് കുടുങ്ങുകയായിരുന്നു.കോർക്ക് പുറത്തെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട യുവതി മൂന്നര വർഷത്തോളം ലൈംഗിക അവയവത്തിൽ കുടുങ്ങിയ കോർക്കുമായി ബുദ്ധിമുട്ടി.
പുറത്തു പറയാനുള്ള നാണക്കേട് കാരണമാണ് യുവതി ഇത്രയും കാലം വൈദ്യസഹായം തേടാതിരുന്നത്.മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്നാണ് മൂന്നര വർഷത്തിനു ശേഷം ബെൽഗ്രേഡിലെ താമസക്കാരിയായ യുവതി ചികിത്സ തേടിയത്.അറിയാതെ മൂത്രം പോകുന്ന അവസ്ഥയിലായിരുന്നു യുവതി.യൂറിനറി കത്തീറ്റർ ഘടിപ്പിച്ച ശേഷവും മൂത്രം പോകുന്ന അവസ്ഥ ഉണ്ടായതിനെത്തുടർന്ന് കൂടുതൽ പരിശോധന നടത്താൻ ഡോക്ടർമാർ തീരുമാനിച്ചു.
പരിശോധനയിൽ യുവതിയുടെ മൂത്രാശയത്തിനും യോനിക്കും ഇടയിൽ ഒരു ദ്വാരം കണ്ടെത്തി. മെഡിക്കൽ ഭാഷയിൽ വെസിക്കോവെജിനൽ ഫിസ്റ്റുല എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതാണ് മൂത്രം പുറത്തേക്ക് പോകുന്നതിന് ഇടയാക്കിയത്.കോർക്ക് ഉള്ളിൽ കുടുങ്ങിയെങ്കിലും ആർത്തവ ചക്രത്തിന് തടസമൊന്നും ഉണ്ടായില്ല.അത് സാധാരണ പോലെ ഉണ്ടായിരുന്നുവെന്നാണ് പഠനം സാക്ഷ്യപ്പെടുത്തുന്നത്.ഡോക്ടറുടെ സഹായം തേടുമ്പോൾ കോർക്കിനു ചുറ്റുമുണ്ടായിരുന്ന ടിഷ്യൂ വീർത്ത നിലയിലായിരുന്നു.ഗൈനക്കോളജിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കോർക്ക് പുറത്തെടുത്തത്.
കോർക്കാണോ ഇതിനെല്ലാം കാരണം എന്നുള്ളത് വ്യക്തമല്ല. യുവതിയെ മുതിർന്ന യൂറോളജിസ്റ്റുകൾക്ക് റഫർ ചെയ്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. “പീഡിയാട്രിക് ആൻഡ് അഡോളസന്റ് ഗൈനക്കോളജി” എന്ന ജേർണലിലാണ് യുവതി നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുന്നത്.